തിരുവനന്തപുരം : സർക്കാർ ഹയർ സെക്കൻഡറി സ്കൂളുകളിലെ 207 അധ്യാപകരെ സ്ഥലംമാറ്റിക്കൊണ്ടുള്ള പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഇടക്കാല ഉത്തരവ് റദ്ദാക്കിയ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ (കെ
എടി) വിധിക്കെതിരെ സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകും. ഇതിനായി അഡ്വക്കറ്റ് ജനറലിനെ ചുമതലപ്പെടുത്തിയെന്നു വ്യക്തമാക്കിയ മന്ത്രി വി.ശിവൻകുട്ടി, കെഎടി ഉത്തരവിനെ വിമർശിക്കുകയും ചെയ്തു.‘തസ്തിക നിർണയവുമായി ബന്ധപ്പെട്ടു സർക്കാർ സുതാര്യമായ മാനദണ്ഡങ്ങൾ പാലിച്ച് നടപ്പാക്കിയ സ്ഥലംമാറ്റമാണു ട്രൈബ്യൂണൽ റദ്ദാക്കിയത്. സ്ഥലംമാറ്റം ജൂൺ ഒന്നിനു മുൻപ് പൂർത്തിയാക്കണോ വേണ്ടയോ എന്നൊക്കെ തീരുമാനിക്കേണ്ടതു സർക്കാരാണ്. അത് ഓഗസ്റ്റിൽ പൂർത്തിയാക്കിയാൽ മതിയെന്നൊക്കെ പറയുന്നത് ചട്ടപ്രകാരമുള്ള കാര്യമല്ല’– മന്ത്രി വ്യക്തമാക്കി.ഹയർ സെക്കൻഡറി അധ്യാപകരുടെ പൊതുസ്ഥലംമാറ്റത്തിനുള്ള താൽക്കാലിക പട്ടിക 19ന് അകം പ്രസിദ്ധീകരിക്കുമെന്നും അന്തിമ പട്ടിക 26ന് പ്രഖ്യാപിക്കുമെന്നും മന്ത്രി അറിയിച്ചു. 8204 അധ്യാപകരാണ് സ്ഥലംമാറ്റത്തിനായി ഓൺലൈനായി അപേക്ഷിച്ചത്.207 അധ്യാപകരെ സ്ഥലംമാറ്റിക്കൊണ്ടുള്ള ഇടക്കാല ഉത്തരവ് റദ്ദാക്കിയ കെഎടി വിധിക്കെതിരെ സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകും
0
ബുധനാഴ്ച, മേയ് 07, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.