പുതുപ്പള്ളി : സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമപ്പെരുന്നാൾ ഇന്ന്. ഇന്നു രാവിലെ 8.30ന് ഒൻപതിന്മേൽ കുർബാനയ്ക്ക് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ മുഖ്യകാർമികത്വം വഹിക്കും. നേർച്ചസദ്യ രാവിലെ 11.15ന് ആരംഭിക്കും. കുട്ടികൾക്ക് ആദ്യ ചോറൂണ് നൽകുന്ന ചടങ്ങും ഇതേസമയം നടത്തും. ഉച്ചയ്ക്കു പ്രദക്ഷിണത്തിനു ശേഷമാകും അപ്പവും കോഴിയിറച്ചിയും അടങ്ങുന്ന നേർച്ച വിളമ്പുന്നത്.
പെരുന്നാളിന്റെ ഭാഗമായി പൊന്നിൻകുരിശ് ഇന്നലെ മദ്ബഹയിൽ പ്രതിഷ്ഠിച്ചു. ഇന്നലെ രാവിലെ ഡോ. ഏബ്രഹാം മാർ സ്തേഫാനോസിന്റെ മുഖ്യ കാർമികത്വത്തിൽ നടന്ന അഞ്ചിന്മേൽ കുർബാനയ്ക്കു ശേഷമാണു പൊന്നിൻകുരിശ് മദ്ബഹയിൽ പ്രതിഷ്‌ഠിച്ചത്.പുതുപ്പള്ളി, എറികാട് കരകളിൽ നിന്നുള്ള വിറകിടീൽ ഘോഷയാത്ര വിശ്വാസപ്രഘോഷണമായി. ആവേശപൂർവം കരക്കാർ വിറകിടീൽ ഘോഷയാത്രയിൽ പങ്കാളികളായി. വാദ്യമേളം, വഞ്ചിപ്പാട്ട്, പുണ്യാള സ്തുതിഗീതങ്ങൾ എന്നിവ അകമ്പടിയേകി. വെച്ചൂട്ടിനുള്ള പന്തിരുനാഴി പുറത്തെടുക്കൽ ചടങ്ങിലും വൻജനക്കൂട്ടം പങ്കെടുത്തു.ഇന്നും മേഖലയിലെ റോഡുകളിൽ ഉച്ചയ്ക്ക് 2 മുതൽ വൈകിട്ട് 9 വരെ ഗതാഗത നിയന്ത്രണമുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.