ശ്രീനഗര്‍: ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയില്‍ ഭീകരരുടെ ഒളിത്താവളം തകര്‍ത്ത് സൈന്യം. ഭൂഗര്‍ഭ ഒളിത്താവളമാണ് സുരക്ഷാ സേന തകര്‍ത്തത്. പൂഞ്ചിലെ സുരന്‍കോട്ടില്‍ ഇന്ത്യന്‍ സൈന്യവും ജമ്മു കശ്മീര്‍ പോലീസും ഇന്നലെ വൈകുന്നേരം നടത്തിയ സംയുക്ത ഓപ്പറേഷനില്‍ ഒളിത്താവളത്തില്‍ നിന്ന് അഞ്ച് സ്ഫോടക വസ്തുക്കള്‍, രണ്ട് വയര്‍ലെസ് സെറ്റുകള്‍, മൂന്ന് പുതപ്പുകള്‍ എന്നിവ കണ്ടെത്തി.
പഹല്‍ഗാമില്‍ 26 പേരെ വെടിവച്ച് കൊന്ന ഭീകരര്‍ക്കായി വ്യാപകമായ തിരച്ചില്‍ നടത്തുന്നതിനിടെയാണ് ഒളിത്താവളം കണ്ടെത്തി തകര്‍ത്തത്. സൈന്യവും ജമ്മു കശ്മീര്‍ പോലീസും സംയുക്തമായി നടത്തിയ തിരച്ചിലില്‍ പൂഞ്ചിലെ സുരന്‍കോട്ടിലെ വനപ്രദേശത്താണ് ഒളിത്താവളം കണ്ടെത്തിയത്. കണ്ടെടുത്ത ഐഇഡികളില്‍ മൂന്നെണ്ണം ടിഫിന്‍ ബോക്സുകളിലും രണ്ടെണ്ണം സ്റ്റീല്‍ ബക്കറ്റുകളിലും ഒളിപ്പിച്ച നിലയിലായിരുന്നു എന്ന് വൃത്തങ്ങള്‍ അറിയിച്ചു.താഴ്വരയിലുടനീളം അധികൃതര്‍ വലിയ തോതിലുള്ള ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. സംശയിക്കപ്പെടുന്ന ഒളിത്താവളങ്ങള്‍ റെയ്ഡ് ചെയ്യുക, തീവ്രവാദികള്‍ ഉപയോഗിക്കുന്ന ഷെല്‍ട്ടറുകള്‍ തകര്‍ക്കുക, തീവ്രവാദികള്‍ക്ക് സഹായം നല്കുന്ന കൂട്ടാളികളെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുക്കുക തുടങ്ങിയ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് എന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പറഞ്ഞു.ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയില്‍ ഭീകരരുടെ ഒളിത്താവളം തകര്‍ത്ത് സൈന്യം
0
തിങ്കളാഴ്ച, മേയ് 05, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.