ബിഎസ്എൻഎൽ എന്ന മഹാരഥനെ മാറ്റി നിർത്തികൊണ്ട് ഇന്ത്യൻ ടെലികോം വിപണിയെ കുറിച്ചുള്ള ഒരു ചർച്ച സാധ്യമല്ല. കാരണം ഇന്ന് നമുക്ക് എല്ലാവർക്കും ആക്‌സസ് ചെയ്യാൻ കഴിയുന്ന തരത്തിൽ മൊബൈൽ റീചാർജ് പ്ലാനുകൾ അവതരിപ്പിക്കുകയും വളരെ മികച്ച രീതിയിൽ അതിനെ ഉപഭോക്താക്കളിലേക്ക് എത്തിക്കുകയും ഒക്കെ ചെയ്‌തത് ബിഎസ്എൻഎൽ ആണെന്ന സംശയമില്ല. അത്രമേൽ നമ്മളുമായി അടുത്ത് പോയ കമ്പനിയാണ് ഇത്.
വളരെ ബജറ്റ് ഫ്രണ്ട്ലിയും ഉപയോഗപ്രദവുമായ പ്ലാനുകളിൽ ഏറിയ പങ്കും ബിഎസ്എൻഎൽ തന്നെയാണ് വിപണിയിൽ അവതരിപ്പിക്കുന്നത്. അതിന് കാരണം എന്തെന്നാൽ അവർക്ക് സാധാരണക്കാരുടെ പൾസ് അറിയാം. എല്ലാ വിഭാഗം ഉപഭോക്താക്കളെയും തൃപ്‌തിപെടുത്തുന്ന ഓഫറുകളും പ്ലാനുകളും ബിഎസ്എൻഎൽ അവതരിപ്പിക്കാറുണ്ട്.കൂടുതൽ കാലം കാലാവധി വേണമെന്ന് ആഗ്രഹിക്കുന്നവർക്ക് ആയാലും കുറഞ്ഞ കാലാവധി ആഗ്രഹിക്കുന്നവർക്ക് ആയാലും ഇവ അനുയോജ്യമാണ്. ഇക്കാരണത്താൽ പലരും മറ്റ് കമ്പനികളെ ഉപേക്ഷിച്ച് ബിഎസ്എൻഎലിന് ഒപ്പം പോവുന്ന കാഴ്‌ചയും കാണാനുണ്ട്. അത് പതിവായി മാറിയതോടെ ടെലികോം കമ്പനികൾ ഒന്നാകെ ആശങ്കയിലാണ്.ഒരു ഘട്ടത്തിൽ സ്വകാര്യ കമ്പനികളുടെ കൈയിൽ മാത്രമായിരുന്ന ടെലികോം വിപണിയിൽ കൂടുതൽ കരുത്തോടെ ബിഎസ്എൻഎൽ വന്നതോടെയാണ് കളി മാറിയതെന്ന് പറഞ്ഞാൽ അതിശയോക്തി ആവില്ല. അങ്ങനെ സംഭവിച്ചില്ലെങ്കിൽ പൂർണമായും സ്വകാര്യ കമ്പനികളുടെ കൈയിലുമാവുമായിരുന്നു വിപണിയുടെ ഭാവി. എങ്കിലും ബിഎസ്എൻഎൽ ശക്തമായ സാന്നിധ്യമായി വിപണിയിൽ നിലനിൽക്കുന്നത് ഉപഭോക്താക്കൾക്ക് ആശ്വാസമാണ്.താരതമ്യേന പുതുമുഖമായ ജിയോ, എയർടെൽ പോലെയുള്ള സ്വകാര്യ കമ്പനികൾ വിപണിയിൽ ശക്തമായ വെല്ലുവിളിയാണ് ബിഎസ്എൻഎലിന് മേൽ ഉയർത്തുന്നത്. ഈ കമ്പനികളാവട്ടെ അവരുടെ വജ്രായുധമായ 5ജി സേവനങ്ങൾ നൽകിയാണ് ആളുകളെ കൈയിൽ എടുക്കുന്നത് എന്നതാണ് വലിയ പ്രത്യേകത. എന്നാൽ വിവിധ കാരണങ്ങൾ മൂലം ബിഎസ്എൻഎൽ ഇതുവരെയും ആ ട്രാക്കിലേക്ക് എത്തിയിട്ടില്ല. പക്ഷേ 4ജി ലഭ്യമാണ് താനും.ഇത്രയൊക്കെ ആണെങ്കിലും ഏറെക്കാലത്തിന് ശേഷം കമ്പനി വലിയ ലാഭത്തിലുമാണ് ഉള്ളത് എന്നതാണ് മറ്റൊരു കൗതുകം. ഈ ലാഭമൊക്കെ എങ്ങനെ വന്നുവെന്ന് ചോദിച്ചാൽ വിശ്വസ്‌തരായ അവരുടെ ഉപഭോക്താക്കൾ നൽകിയ സമ്മാനമാണ് എന്ന് വേണം പറയാൻ. എന്തെന്നാൽ മികച്ച റീചാർജ് പ്ലാനുകൾ അവതരിപ്പിക്കുന്ന, ഉപഭോക്താക്കളുടെ മനസ്സറിയുന്ന അവർ ലാഭത്തിൽ ആയില്ലെങ്കിൽ അല്ലേ ഞെട്ടേണ്ടതുള്ളൂ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.