ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയില്‍ ഭീകരരുടെ ഒളിത്താവളം തകര്‍ത്ത് സൈന്യം

ശ്രീനഗര്‍: ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയില്‍ ഭീകരരുടെ ഒളിത്താവളം തകര്‍ത്ത് സൈന്യം. ഭൂഗര്‍ഭ ഒളിത്താവളമാണ് സുരക്ഷാ സേന തകര്‍ത്തത്. പൂഞ്ചിലെ സുരന്‍കോട്ടില്‍ ഇന്ത്യന്‍ സൈന്യവും ജമ്മു കശ്മീര്‍ പോലീസും ഇന്നലെ വൈകുന്നേരം നടത്തിയ സംയുക്ത ഓപ്പറേഷനില്‍ ഒളിത്താവളത്തില്‍ നിന്ന് അഞ്ച് സ്‌ഫോടക വസ്തുക്കള്‍, രണ്ട് വയര്‍ലെസ് സെറ്റുകള്‍, മൂന്ന് പുതപ്പുകള്‍ എന്നിവ കണ്ടെത്തി.

പഹല്‍ഗാമില്‍ 26 പേരെ വെടിവച്ച് കൊന്ന ഭീകരര്‍ക്കായി വ്യാപകമായ തിരച്ചില്‍ നടത്തുന്നതിനിടെയാണ് ഒളിത്താവളം കണ്ടെത്തി തകര്‍ത്തത്. സൈന്യവും ജമ്മു കശ്മീര്‍ പോലീസും സംയുക്തമായി നടത്തിയ തിരച്ചിലില്‍ പൂഞ്ചിലെ സുരന്‍കോട്ടിലെ വനപ്രദേശത്താണ് ഒളിത്താവളം കണ്ടെത്തിയത്. കണ്ടെടുത്ത ഐഇഡികളില്‍ മൂന്നെണ്ണം ടിഫിന്‍ ബോക്‌സുകളിലും രണ്ടെണ്ണം സ്റ്റീല്‍ ബക്കറ്റുകളിലും ഒളിപ്പിച്ച നിലയിലായിരുന്നു എന്ന് വൃത്തങ്ങള്‍ അറിയിച്ചു.
താഴ്വരയിലുടനീളം അധികൃതര്‍ വലിയ തോതിലുള്ള ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. സംശയിക്കപ്പെടുന്ന ഒളിത്താവളങ്ങള്‍ റെയ്ഡ് ചെയ്യുക, തീവ്രവാദികള്‍ ഉപയോഗിക്കുന്ന ഷെല്‍ട്ടറുകള്‍ തകര്‍ക്കുക, തീവ്രവാദികള്‍ക്ക് സഹായം നല്‍കുന്ന കൂട്ടാളികളെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുക്കുക തുടങ്ങിയ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് എന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !