പാക്കിസ്ഥാനു വേണ്ടി ചാരപ്രവൃത്തി നടത്തിയ രാജസ്ഥാൻ സ്വദേശി അറസ്റ്റിൽ

പാക്കിസ്ഥാനു വേണ്ടി ചാരപ്രവൃത്തി നടത്തിയ രാജസ്ഥാൻ സ്വദേശി അറസ്റ്റിൽ

ജയ്പൂർ : പാക്കിസ്ഥാനു വേണ്ടി ചാരപ്രവൃത്തി നടത്തിയ രാജസ്ഥാൻ സ്വദേശി അറസ്റ്റിൽ. ജയ്സൽമേർ സ്വദേശി പത്താൻ ഖാനാണു ഇന്റലിജൻസിന്റെ പിടിയിലായത്. 2013 മുതൽ ഇയാൾ അതിർത്തിയിലെ വിവരങ്ങൾ ഐഎസ്ഐയ്ക്ക് (പാക്കിസ്ഥാൻ ഇന്റർ സർവീസസ് ഇന്റലിജൻസ്) കൈമാറി വരികയായിരുന്നു.

പത്താൻ ഖാൻ 2013 ൽ പാക്കിസ്ഥാൻ സന്ദർശിച്ച് ഇന്റലിജൻസ് ഏജൻസിയിലെ ഉദ്യോഗസ്ഥരുമായി സംസാരിച്ചിരുന്നുവെന്നും വിവരം ലഭിച്ചിട്ടുണ്ട്. ഇതിനുശേഷവും പലതവണ പാക്കിസ്ഥാനിലേക്ക് പോയി. വലിയതോതിൽ പണം വാങ്ങിയാണു ചാരപ്രവൃത്തി നടത്തിയിരുന്നതെന്നും കണ്ടെത്തി. 1923 ലെ ഔദ്യോഗിക രഹസ്യ നിയമപ്രകാരം പത്താൻ ഖാനെതിരെ കേസ് റജിസ്റ്റർ ചെയ്തു.

അതേസമയം, പാക്കിസ്ഥാനുമായി അതിർത്തി പങ്കിടുന്ന രാജസ്ഥാനിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. സംഘർഷമുണ്ടായാൽ സാധാരണക്കാർക്കും സുരക്ഷാ സേനയ്ക്കും അഭയം നൽകുന്നതിനായി ബങ്കറുകൾ ഇതിനകം തന്നെ നിർമിച്ചിട്ടുണ്ട്. അതിർത്തിയിൽ പാക്കിസ്ഥാനും കൂടുതൽ സേനയെ വിന്യസിച്ചിട്ടുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ എന്താണ് സംഭവിക്കുന്നത്? കരുവാരക്കുണ്ട് സംഭവം ചർച്ചയാകുന്നു!

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network