വിഴിഞ്ഞം ക്രെഡിറ്റിനെ ചൊല്ലിയുള്ള തർക്കത്തിൽ മുഖ്യമന്ത്രി എല്ലാം സൂചിപ്പിച്ച് കഴിഞ്ഞല്ലോയെന്ന് വിസിൽ എംഡി ദിവ്യ എസ്. അയ്യർ

തിരുവനന്തപുരം  : വിഴിഞ്ഞം ക്രെഡിറ്റിനെ ചൊല്ലിയുള്ള തർക്കത്തിൽ മുഖ്യമന്ത്രി എല്ലാം സൂചിപ്പിച്ച് കഴിഞ്ഞല്ലോയെന്ന് വിസിൽ എംഡി ദിവ്യ എസ്. അയ്യർ. നാടിനാണു വിഴിഞ്ഞം തുറമുഖത്തിന്റെ ക്രെഡിറ്റ്. എല്ലാവർക്കും എന്റേതാണ് എന്ന് പറയാൻ ഒരു ആഗ്രഹമുണ്ട്. ഈ കാലഘട്ടത്തിലാണ് ഇത് നിർമിച്ചത് എന്നാകും ചരിത്രത്തിൽ രേഖപ്പെടുത്തുക. ഇന്ന് റീൽസൊന്നും ഉണ്ടാകില്ല. ഇപ്രാവശ്യം അവതാരകയല്ല. സംഘാടനത്തിൽ ഒരുപാട് ഭാരിച്ച ഉത്തരവാദിത്തങ്ങളുണ്ടെന്നും ദിവ്യ എസ്. അയ്യർ പറഞ്ഞു.

ആവേശവും ആഹ്ലാദവും ഒരേതോതിലാണ്. ചരിത്രനിമിഷത്തിന് സാക്ഷ്യം വഹിക്കാനാവുന്നതിൽ സന്തോഷവും അതിലൊരു ഭാഗമാകാനായതിൽ അഭിമാനവുമുണ്ട്. വിസിൽ എംഡിയായി ചാർജ് എടുത്തദിവസം തന്നെ ‘പോർട്സ് ഓഫ് ഏൻഷ്യന്റ് ഇന്ത്യൻ ഓഷ്യൻ’ എന്ന പുസ്തകമാണ് വാങ്ങിയത്. തുറമുഖങ്ങളുടെ ചരിത്രം പഠിച്ചു. 

സഹപ്രവർത്തകരുടെയും സർക്കാരിന്റെയും സഹകരണത്തോടെ ഓരോ പ്രശ്നങ്ങൾക്കും സമചിത്തതയോടെ പരിഹാരം കണ്ടെത്തി. പ്രശ്നങ്ങളെ ഒഴിവാക്കിയിട്ടില്ല. പ്രശ്നങ്ങളെയും കൊണ്ടുള്ള യാത്രയാണ് ഇതെന്നും ദിവ്യ പറഞ്ഞു

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !