ശക്തമായ കാറ്റിൽ പാലാ- ഈരാറ്റുപേട്ട മേഖലയില്‍ വ്യാപക നാശം; വിച്ഛേദിക്കപ്പെപെടാത്ത വൈദ്യുതി ലൈനുകള്‍ യാത്രക്കാര്‍ക്ക് ഭീഷണിയാകുന്നു

പാലാ: പുലർച്ചെ വീശിയടിച്ച ശക്തമായ കാറ്റിൽ പാലാ - ഈരാറ്റുപേട്ട മേഖലയിലും നിരവധി മരങ്ങൾ കടപുഴകി.  

ഇന്ന് വെളുപ്പിന് ഇങ്ങായ അതിശക്തമായ കാറ്റിലും മഴയിലും നിരവധി നാശനഷ്ടങ്ങളാണ് നെല്ലിയാനി മേഖലയിൽ ഉണ്ടായത്. പുലർച്ചെ 3.15 ഓടെയാണ് ഇവിടെ കാറ്റ് നാശം വിതച്ചത്. വൻ മരങ്ങളും വലിയ ശിഖരങ്ങളും കാറ്റിൽ ഒടിഞ്ഞു വീണ് നിരവധി വൈദ്യുതി തൂണുകൾ ഒടിഞ്ഞു വീഴുകയും ലൈനുകള്‍ പൊട്ടുകയും ചെയ്തിട്ടുണ്ട്.

പാലായില്‍ ജനതാ റോഡിൽ ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്. ഇവിടെ നിരവധി വൈദ്യുതി തൂണുകളാണ് തകർന്നത്. മിക്കവാറും ഭാഗങ്ങളില്‍ റോഡ് ഗതാഗതം തടസ്സപ്പെട്ടു. 

പാലാ നെല്ലിയാനി മേഖലയിൽ കാറ്റും മഴയും നാശം വിതച്ചു.മരങ്ങൾ ഒടിഞ്ഞു വീണ് വൈദ്യുതി തൂണുകൾ പാടേ തകർന്നു,വൻ കൃഷി നാശവും ഉണ്ടായി.

ഓറഞ്ച് സ്ട്രീറ്റിലും വന്‍മരം വീണ് വൈദ്യുതി ലൈൻ തകരാറിലായി. വളരെയേറെ കൃഷി നാശവും സംഭവിച്ചിട്ടുണ്ട്. 


കോട്ടയം തതലനാട് വെള്ളാനി ഗവണ്‍മെന്റ് LP സ്കൂളിന്റെ മേല്‍ക്കൂര തകര്‍ന്നു. നിരവധി കുട്ടികളുടെ പഠന ഉപകരണങ്ങള്‍ നശിച്ചു. പ്രദേശത്തെ നിരവധി വൈദ്യുത പോസ്റ്റുകൾ ഒടിഞ്ഞു വീണു.

ഈരാറ്റുപേട്ട കടുവാമൂഴി മദ്രസ ഭാഗത്ത് മരം വീടിനു മുകളിലേക്ക് മറിഞ്ഞുവീണു. കടുവാമൂഴി അമ്പഴത്തിനാൽ ശിഹാബിന്റെ വീടാണ് മരം വീണു തകർന്നത്. ഇവിടെ മാത്രം 3 വന്‍  മരങ്ങളാണ് കടപുഴകിയത്.  മരം മുറിച്ചു നീക്കുന്ന നടപടികൾ പുരോഗമിക്കുന്നു.

ഇത് അരുവിത്തുറ കൊണ്ടൂർ റോഡിൽ കണ്ട കാഴ്ചയാണ്. രാത്രിയിലെ കാറ്റിൽ മരം ഇലട്രിക് ലൈനിൽ വീണ് വാഹനങ്ങൾ കടന്ന് പോകാത്ത അവസ്ഥ. എന്നാൽ അതിനിടയിലൂടെ ബൈക്ക് കടന്നു പോകുന്നു. എന്നിരുന്നാലും ഈ ലൈനിൽ കറണ്ട് ഉണ്ട് എന്ന് തൊട്ട് അടുത്ത വീട്ടുകാര്‍ പറയുന്നു. അവരുടെ മോട്ടോർ പ്രവര്‍ത്തിക്കുന്നു എന്നും പറയുന്നു.

തുടര്‍ന്ന് EB യിൽ വിളിച്ചു 10 മിനിറ്റോളും മാറി മാറി പല നമ്പറിൽ വിളിച്ചിട്ടാണ് അവരെ കിട്ടിയത് എന്നാണ് പ്രദേശ വാസികള്‍ പറയുന്നത്. പിന്നിട് ഫ്യൂസ് ഊരി വൈദ്യുതി വിച്ഛേദിച്ചു.

ഇതുപോലെ ലൈനിൽ മരങ്ങൾ വീണ് കിടന്നാൽ അതിൽ വൈദ്യുതി ഉണ്ടെങ്ങിൽ  അപകടം ഉണ്ടാകും എന്ന് എന്ത് കൊണ്ടോ ആൾക്കാർ മനസ്സിലാക്കുന്നില്ല.

സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട 

  • കാറ്റിൽ മരങ്ങൾ ഒടിഞ്ഞും പോസ്റ്റ് ഒടിഞ്ഞും ഇലക്ട്രിക് ലൈനുകൾ പൊട്ടി വീണ ഇടങ്ങളിൽ കടന്ന് പോകുമ്പോൾ ശ്രദ്ധയുള്ളവരാവുക 
  • വെളുപ്പാൻ കാലത്ത് നടക്കാനും ജോലികൾക്കായും പോകുന്നവർ പ്രത്യേകം ശ്രദ്ധിക്കുക
🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918921123196 OR +918606657037   വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ത്രിഭുവനം ചാമ്പലാക്കിയ അതേ ചെന്നായ്ക്കൾ ഇവിടെയുമുണ്ട്... | TRIBHUVAN

പുറത്ത് വരുന്നത് ഭയം ജനിപ്പിക്കുന്ന ഞെട്ടിക്കുന്ന സത്യങ്ങൾ | Dharmasthala Mass Murder

"'വില്യം മോറിസ് അക്കാദമിയില്‍ എ ലെവല്‍ വിദ്യാര്‍ത്ഥിനി ഹെഷു...!!'', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !