പ്രവാസി മലയാളി പ്രസീന വര്‍ഗീസ് അകാലത്തില്‍ വിടവാങ്ങി

കവന്‍ട്രി:  യൂണിവേഴ്സിറ്റി പഠനം കഴിഞ്ഞു ലണ്ടനില്‍ ജോലി തേടിയ യുകെ മലയാളി പ്രസീന വര്‍ഗീസാണ് ഇന്ന് രാവിലെ വീട്ടില്‍ കുഴഞ്ഞു വീണതിനെ തുടര്‍ന്ന് മരണപ്പെട്ടത്.

പ്രസീനയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല എന്നാണ് പ്രാഥമിക വിവരം. പ്രസീനയ്ക്ക് ഹൃദയ സ്തംഭനം സംഭവിച്ചുവെന്നാണ് റിപ്പോര്‍ട്ട്

റെഡ്ഡിംഗിലെ മിനി - ജോസി ദമ്പതികളുടെ മകളാണ് പ്രസീന. പ്രസീനയുടെ കുടുംബം റെഡ്ഡിംഗ് മലയാളി സമൂഹത്തിനും സീറോ മലബാര്‍ സഭ വിശ്വാസികള്‍ക്കും ഏറെ പ്രിയപ്പെട്ടവര്‍ ആയിരുന്നു. നാട്ടില്‍ പാലാ സ്വദേശികളാണ് ഇവര്‍. 

പ്രത്യേക അസുഖങ്ങള്‍ ഇല്ലാതെ ഇരുന്ന 24 കാരിയായ പ്രസീനയുടെ മരണം,   പ്രിയപ്പെട്ടവര്‍ക്കും കൂട്ടുകാര്‍ക്കും തീരാ വേദനയായി മാറുകയാണ്.

പ്രസീനയുടെ വേര്‍പാടിനെ തുടര്‍ന്ന് ഇന്ന് വൈകിട്ട് ആറു മണിയ്ക്ക് ഇവരുടെ വീട്ടില്‍ വച്ച് ഒപ്പീസ് പ്രാര്‍ത്ഥന നടത്തുന്നുണ്ട്. ശുശ്രൂഷയില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് ഭവനത്തിലേക്ക് എത്താവുന്നതാണെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചിട്ടുണ്ട്.  

വിലാസം:

129 Elvaston Way, 
Reading, 
RG30 4NA

കൂടുതൽ വിവരങ്ങൾ പിന്നീട് 
🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത്ര സിമ്പിൾ ആയിരുന്നോ മന്ത്രി റോഷി അഗസ്റ്റിൻ

"നീരാക്കൽ ലാറ്റക്സ് നൽകിയ തീരാ ദുരിതം പേറി നൂറുകണക്കിന് മുട്ടുചിറ നിവാസികള്‍

മുൻഗവർണ്ണറും സ്വർണ്ണവ്യാപാരിയും ചേർന്ന് ഇല്ലാതാക്കാൻ ശ്രമിക്കുന്നു..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !