നെടുമങ്ങാട്: മുക്കുപണ്ടങ്ങൾ സ്ത്രീകളെ ഉപയോഗിച്ച് ഗ്രാമീണ മേഖലയിലെ സ്വകാര്യ ഫൈനാൻസുകളിൽ പണയം വയ്പ്പിച്ച് ലക്ഷങ്ങൾ തട്ടുന്ന യുവാവ് അറസ്റ്റിൽ.
വെമ്പായം വേറ്റിനാട് സ്വദേശി ഉള്ളൂർ മെഡിക്കൽ കോളജ് കല്ലമ്പള്ളിയിൽ താമസിക്കുന്ന ഡിജോ ഡാർവിൻ (36) നെയാണ് വലിയമല പൊലീസ് അറസ്റ്റ് ചെയ്തത്. പരുത്തിക്കുഴി സൂര്യ ഫൈനാൻസിൽ ചിത്ര എന്ന സ്ത്രീയെ കൊണ്ട് മുക്കുപണ്ടം പണയം വയ്പ്പിച്ച് 2 ലക്ഷം രൂപ തട്ടിയെത്ത കേസിലാണ് ഇയാൾ അറസ്റ്റിലായത്. ഈ കേസിലെ രണ്ടാം പ്രതി ചിത്രയെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു.ചിത്ര അറസ്റ്റിലായ വിവരം അറിഞ്ഞ് ഒളിവിൽ പോയ ഡിജോ ഡാർവിനെ പാലക്കാട്ടു നിന്നുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇതു പോലെ സമാനമായ കേസുകൾ ഇയാളുടെ പേരിൽ നിലവിലുണ്ടെന്നും പൊലീസ് അറിയിച്ചു.അറസ്റ്റിലായ ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.മുക്കുപണ്ടങ്ങൾ സ്ത്രീകളെ ഉപയോഗിച്ച് ഗ്രാമീണ മേഖലയിലെ സ്വകാര്യ ഫൈനാൻസുകളിൽ പണയം വയ്പ്പിച്ച് ലക്ഷങ്ങൾ തട്ടുന്ന യുവാവ് അറസ്റ്റിൽ
0
ശനിയാഴ്ച, മേയ് 31, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.