യുകെ: "വിശന്നപ്പോൾ അല്പം ചോറ് കഴിക്കുന്നത് .. കുറ്റമാണോ ? അതും ലണ്ടൻ ട്യൂബിൽ ..!! കൂടെ ഫോണിൽ ഇത്തിരി വീട്ടു വർത്തമാനവും .. അതും ഇത്തിരി ഉച്ചത്തിൽ "എന്നാൽ സംഭവം ഇപ്പോൾ വൈറൽ.
ഫോണില്‍ സംസാരിച്ചുകൊണ്ട് ചോറ് കഴിക്കുന്ന യുവതിയാണ് ടിക് ടോക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലുള്ളത്. ഇതിന് താഴെ ഒട്ടേറെപ്പേരാണ് യുവതിയെ അധിക്ഷേപിക്കുന്ന രീതിയില്‍ കമന്റ് ചെയ്തത്. ലണ്ടന്‍ ട്യൂബില്‍ ഭക്ഷണം കഴിച്ച ഇന്ത്യക്കാരിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു. യുവതിയെ പിന്തുണച്ചും മോശമാക്കിയും ഒട്ടേറെപ്പേര്‍ കമന്റ് ചെയ്തിട്ടുണ്ട്.
So this is london tube the new trend of eating biryani with bare hands is next sensation 🤣🤣pic.twitter.com/WaxbdvW8Pz
— •J• (@cjy) May 28, 2025
കണ്ടിട്ട് അറപ്പ് തോന്നുന്നുവെന്നും എത്ര മോശം രാജ്യത്ത് നിന്നാണ് ഇവര്‍ വരുന്നതെന്നും നിലവാരമില്ലെന്നും ചിലര്‍ വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തു. സ്പൂണും ഫോര്‍ക്കും ഉപയോഗിക്കാതെ കൈ കൊണ്ട് ഭക്ഷണം കഴിക്കുന്ന യുവതിക്ക് വൃത്തിയില്ലെന്നും ചിലര്‍ പറയുന്നു. മറ്റ് യാത്രക്കാര്‍ക്ക് ശല്യമുണ്ടാക്കുന്ന രീതിയില്‍ ഫോണില്‍ ഉച്ചത്തില്‍ സംസാരിച്ചതിനും ആളുകള്‍ ഇവരെ വിമര്‍ശിക്കുന്നുണ്ട്. ഇന്ത്യയെപ്പോലെ ബ്രിട്ടനേയും ഈ കുടിയേറ്റക്കാര്‍ മൂന്നാം ലോക രാജ്യമാക്കുകയാണെന്നും കമന്റുകളുണ്ട്. ഇത് അടുക്കളയല്ലെന്നും പൊതുഗതാഗതമാണെന്നും ഇവരെയെല്ലാം തിരികെ നാട്ടിലേക്ക് അയയ്‌ക്കേണ്ട സമയമായിട്ടുണ്ടെന്നും ഒരാള്‍ കമന്റ് ചെയ്തു.
എന്നാല്‍ ചിലർ അവര്‍ അവരുടെ ഭക്ഷണം ആസ്വദിക്കുകയാണെന്നും അവര്‍ നിങ്ങളെ ശല്ല്യപ്പെടുത്തുന്നില്ലല്ലോ എന്നുമാണ് പ്രതികരിച്ചത്. ഒട്ടേറെപ്പേര്‍ ചിപ്‌സോ സാന്‍ഡ്‌വിച്ചുകളോ കഴിക്കുന്നുവെന്നും ആരും അത് ശ്രദ്ധിക്കുന്നില്ലെന്നും ഇന്ത്യന്‍ സ്ത്രീ കൈ കൊണ്ട് ചോറ് കഴിക്കുന്നതാണ് അവരുടെ പ്രശ്‌നമെന്നും ഒരു ഉപയോക്താവ് കുറിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.