ബാങ്ക് ജീവനക്കാരി മരിച്ചത് ഫ്രിഡ്ജിൽ വെച്ച ചൂരക്കറി കഴിച്ചത് മൂലമല്ലെന്ന് പ്രാഥമിക നിഗമനം

കൊല്ലം: കാവനാട് ബാങ്ക് ജീവനക്കാരി മരിച്ചത് ഫ്രിഡ്ജിൽ വെച്ച ചൂരക്കറി കഴിച്ചത് മൂലമല്ലെന്ന് പ്രാഥമിക നിഗമനം.

ബ്രെയിൻ ഹെമറേജാണ് മരണകാരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമികവിലയിരുത്തല്‍. കാവനാട് മീനത്തുചേരി ദിനേശ് ഭവനിൽ ശ്യാം കുമാറിന്റെ ഭാര്യ ദീപ്തി പ്രഭയാണ് (45) മരിച്ചത്.

ബുധനാഴ്ച വൈകിട്ട് 4 മണി കഴിഞ്ഞപ്പോഴാണ് ദീപ്തി പ്രഭ കുഴഞ്ഞുവീണത്. ശനിയാഴ്ച വാങ്ങിയ ചൂരമീന്‍ പാകം ചെയ്ത് ഫ്രിഡ്ജിൽ വച്ചശേഷം ദീപ്തിയും ഭർത്താവും മകനും അത് കഴിച്ചു. അതിന് പിന്നാലെയാണ് ഭർത്താവിനും മകനും ഛർദ്ദി പിടിപെട്ടത്. ബുധനാഴ്ച ജോലി കഴിഞ്ഞ് ഓഫീസിൽ നിന്ന് ദീപ്തിപ്രഭ എത്തിയപ്പോള്‍ ഭർത്താവും മകനും അവശരായിരുന്നു.

ഇരുവരെയും ആശുപത്രിയിൽ കൊണ്ടുപോകാനുള്ള തയാറെടുപ്പിനിടെയാണ് ദീപ്തിപ്രഭ കുഴഞ്ഞുവീണത്. ഉടന്‍ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.

ദീപ്തിപ്രഭയുടെ ഭർത്താവിനും മകനും ഛർദ്ദിയുണ്ടായത് ഭക്ഷ്യവിഷബാധ കാരണമാണ്. ദീപ്തിപ്രഭയുടെ ആന്തരികാവയവങ്ങളുടെ കെമിക്കൽ പരിശോധനാ ഫലം പ്രധാനമാണ്. എന്നാൽ ഇതേ ഭക്ഷ്യവിഷബാധയാണോ ദീപ്തി പ്രഭയ്ക്ക് ബ്രെയിൻ ഹെമറേജ് ഉണ്ടാകാന്‍ കാരണമെന്ന് വിശദ പരിശോധാഫലം കിട്ടിയാലേ വ്യക്തമാകൂ എന്ന് പൊലീസ് പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !