ഇന്റർനെറ്റ് കേബിളുകൾ അജ്ഞാതര്‍ നശിപ്പിച്ചതോടെ മലയാളികള്‍ ഉള്‍പ്പെട്ട ഇന്ത്യക്കാർ പുറം ലോകത്തെ ബന്ധപ്പെടാന്‍ കഴിയാതെ മണിക്കൂറുകള്‍ ഒറ്റപ്പെട്ടു.
ന്യൂസിലാന്‍ഡിലെ ഓക്ക്‌ലാൻഡില്‍ നോർത്ത് ഷോർ പ്രദേശത്തു നൂറുകണക്കിന് വീടുകളിൽ ആണ് ഇന്റർനെറ്റ് സേവനം തടസ്സപ്പെട്ടത്.
വ്യാഴാഴ്ച രാത്രി വൈകീട്ടാണ് ഓക്ക്‌ലാൻഡിന്റെ നോർത്ത് ഷോർ പ്രദേശത്ത് ബ്രോഡ്‌ബാൻഡ് തടസ്സപ്പെട്ടതായി കമ്പനിക്ക് നിരവധി പരാതികള്‍ കിട്ടിയത്. സാങ്കേതിക വിദഗ്ധർ ഉടൻ തന്നെ സ്ഥലത്തെത്തി പരിശോധിച്ചപ്പോൾ ആറോളം കേബിളുകൾ കേടായതായി കണ്ടെത്തി.
കേബിളുകൾ മനഃപൂർവ്വം നശിപ്പിച്ചതായി സംശയിക്കുന്നുണ്ട് എന്നാൽ ഇപ്പോഴുള്ള മുൻഗണന സേവനം പുനഃസ്ഥാപിക്കലാണ് എന്ന് കമ്പനി പറയുന്നു. അതിനുശേഷം ഇതിനെക്കുറിച്ചു അന്വേഷണം നടത്തുമെന്ന് ടെലികമ്മ്യൂണിക്കേഷൻ ഇൻഫ്രാസ്ട്രക്ചർ കമ്പനിയായ കോറസിന്റെ ഒരു വ്യക്താവ് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.