ഗ്രാമത്തിലൂടെ ഓടിയ ട്രാൻസ്പോർട്ട് ബസ്സിനെ ബാൻഡു മേളത്തോടെ സ്വീകരിച്ച് ഗാഡ്ചിരോളി നിവാസികൾ

ഗ്രാമത്തിലൂടെ ഓടിയ ട്രാൻസ്പോർട്ട് ബസ്സിനെ ബാൻഡു മേളത്തോടെ സ്വീകരിച്ച് ഗാഡ്ചിരോളി നിവാസികൾ.

ഗ്രാമത്തിലൂടെ ഇതാദ്യമായി ഒരു ട്രാൻസ്പോർട്ട് ബസ് ഓടിയ സന്തോഷത്തിലാണ് ഗാഡ്ചിരോളി നിവാസികൾ. നക്സൽബാധിത പ്രദേശമായ ഗാഡ്ചിരോളി ജില്ലയിലെ ഈ ഗ്രാമം ഇനി മെല്ലെ വികസനത്തിന്റെ പാതയിലേക്ക് മാറുമെന്നാണ് നാട്ടുകാർ പറയുന്നത്.

രാജ്യത്തിന് സ്വാതന്ത്ര്യംലഭിച്ചശേഷം ആദ്യമായാണ് ഈ ഗ്രാമീണപാതയിലൂടെ ഒരു ബസ് സർവീസ് നടത്തുന്നത്. പുറംലോകവുമായി കാര്യമായി ബന്ധമില്ലാത്ത അവസ്ഥയിലായിരുന്നു ഇത്രയുംകാലം ഈ ഗ്രാമം നക്സൽ ബാധിത പ്രദേശവും യാത്രാ സൗകര്യമില്ലെന്നതുമായിരുന്നു ഇതിന്റെ പ്രധാന കാരണങ്ങൾ

നക്സലുകളുടെ പ്രവർത്തനം കുറഞ്ഞതോടെയാണ് ഇപ്പോൾ ബസ് ഓടിത്തുടങ്ങിയത്. ബാൻഡു മേളത്തോടെയാണ് പ്രദേശത്തെ യാത്രക്കാർ ബസിനെ സ്വീകരിച്ചത്.

ഒരു ബസ് ഓടുന്നു, അതിൽ യാത്രചെയ്യാൻ കഴിയുന്നു എന്നതിലപ്പുറം ആരോഗ്യപരമായും വിദ്യാഭ്യാസപരമായും സാമ്പത്തികമായും ഗ്രാമം ഇനി വളർച്ചയുടെ പടവുകൾ കയറുമെന്നാണ് എല്ലാവരും പറയുന്നത്.

ഗ്രാമത്തിൽനിന്ന്‌ പുറപ്പെടുന്ന ബസ് ജില്ലാ ആസ്ഥാനത്തേക്കാണ് ഓടുന്നത്. ഇനി അടുത്ത പട്ടണങ്ങളിലേക്കും ഗ്രാമങ്ങളിലേക്കും പോകാൻ സൗകര്യമായെന്നും നടന്നു പോയിക്കൊണ്ടിരുന്ന കുട്ടികൾക്ക് ഇനി ബസിൽ സ്കൂളിൽ പോകാമെന്നും ഗ്രാമീണർ പറയുന്നു

ബന്ധുക്കളുടെ വീടുകളിൽ ഇനി ഇടയ്ക്കിടയ്ക്ക് പോകാൻ കഴിയുമെന്നും അവർക്ക് ഞങ്ങളുടെ വീട്ടിൽവന്ന് താമസിക്കാൻ കഴിയുമെന്നും അവർ കൂട്ടിച്ചേർത്തു. ഈ ഗ്രാമത്തോട് ചേർന്നു കിടക്കുന്ന മറ്റ് 10 ഗ്രാമങ്ങൾക്കുകൂടി ബസ് സർവീസ് ഉപകാരപ്പെടുമെന്നാണ് കരുതുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !