പ്രായപൂർത്തിയാകാത്ത അതിജീവിതയുമായി പ്രതി പ്രണയത്തിലും തുടർന്നു വിവാഹത്തിലും എത്തിയാലും കുറ്റം നിലനി‍ൽക്കും, മദ്രാസ് ഹൈക്കോടതി.

ചെന്നൈ ∙ പോക്സോ നിയമപ്രകാരമുള്ള കുറ്റകൃത്യം ഒരു വ്യക്തിക്കെതിരെ മാത്രമല്ല, സമൂഹത്തിനെതിരെയായി കണക്കാക്കണമെന്നും ശിക്ഷിക്കാതെ വിട്ടാൽ നിയമത്തിനു പിന്നിലെ ലക്ഷ്യം പരാജയപ്പെടുമെന്നും മദ്രാസ് ഹൈക്കോടതി.

പ്രായപൂർത്തിയാകാത്ത അതിജീവിതയുമായി പ്രതി പ്രണയത്തിലും തുടർന്നു വിവാഹത്തിലും എത്തിയാലും കുറ്റം നിലനി‍ൽക്കുമെന്നും പരസ്പര സമ്മതത്തോടെയുള്ള ബന്ധമെന്ന വാദം നിലനിൽക്കില്ലെന്നും മദ്രാസ് ഹൈക്കോടതി വ്യക്തമാക്കി. പോക്സോ കേസിൽനിന്ന് 22 വയസ്സുകാരനായ പ്രതിയെ കുറ്റവിമുക്തനാക്കിയ വിധിയും ഹൈക്കോടതി റദ്ദാക്കി.
അതിജീവിത ഇപ്പോൾ ഗർഭിണിയാണെന്നതു കണക്കിലെടുത്ത് ഏറ്റവും കുറഞ്ഞ ശിക്ഷയായ 10 വർഷം തടവും 1,000 രൂപ പിഴയുമാണ് പ്രതിയായ 22കാരന് കോടതി വിധിച്ചിരിക്കുന്നത്. നീലഗിരി ജില്ലയിലെ വെല്ലിങ്‌ടൻ പൊലീസ് സമർപ്പിച്ച ‌അപ്പീലിലാണ് മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !