പാലാ:അൽഫോൻസാ കോളേജിന്റെ പുതിയ പ്രിൻസിപ്പലായി പ്രൊഫ. ഡോ.സിസ്റ്റർ മിനിമോൾ മാത്യു F. C. C ചുമതലയേറ്റു.2008 ല്‍ മലയാള വിഭാഗത്തിൽ അധ്യാപികയായും കഴിഞ്ഞ നാല് വർഷമായി വൈസ് പ്രിൻസിപ്പലായും സേവനമനുഷ്ഠിക്കുകയായിരുന്നു.
എം.ജി. യൂണിവേഴ്സിറ്റിയിൽ നിന്ന് ഫോക് ലോറിൽ ഡോക്ടറേറ്റ് നേടി. റിസേർച്ചുഗൈഡും മലയാള വിഭാഗം മേധാവിയുമായ സിസ്റ്റർ ഫ്രാൻസിസ്ക്കൻ ക്ലാരസഭ ഭരണങ്ങാനം അൽഫോൻസാ ജ്യോതി പ്രോവിൻസ് അംഗമാണ്. പൂവരണി മുതുപ്ളാക്കൽ കുടുംബാംഗമാണ്.ദേശീയ അന്തർദേശീയ ജേർണലുകളിൽ നിരവധി ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.മിസ് മഞ്ജു ജോസ് പുതിയ വൈസ് പ്രിൻസിപ്പലായി ചുമതലയേറ്റു. സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗം മേധാവിയായ മഞ്ജു ജോസ് അന്തീനാട് ആനക്കല്ലുങ്കൽ കുടുംബാംഗമാണ് . അസിസ്റ്റന്റ് ബർസാറായി ഫാ. ഡോ. ജോബിൻ സെബാസ്റ്റ്യൻ ചുമതലയേറ്റു. ഫാ. ജോബിൻ സ്ലീവാപുരം വടക്കേ തകിടിയേൽ കുടുംബാംഗമാണ്. ഡോ.സിസ്റ്റർ മഞ്ജു എലിസബത്ത് കുരുവിള വൈസ് പ്രിൻസിപ്പലായും റവ. ഫാ. കുര്യാക്കോസ് വെള്ളച്ചാലിൽ ബർസാറുമായി സേവനമനുഷ്ഠിച്ചു വരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.