പൊതുമേഖലാ സ്ഥാപനമായ കാഡ്കോയിൽ ക്രമക്കേടെന്ന് വിജിലൻസ് കണ്ടെത്തൽ.

തിരുവനന്തപുരം: വ്യവസായ വകുപ്പിന് കീഴിലെ പൊതുമേഖലാ സ്ഥാപനമായ കാഡ്കോയിൽ ക്രമക്കേടെന്ന് വിജിലൻസ് കണ്ടെത്തൽ. കിട്ടിയ വർക്ക് ഓർഡറുകളെല്ലാം ഓന്നോ രണ്ടോ സ്വകാര്യ സ്ഥാപനങ്ങൾക്ക് മാത്രമായി നൽകിയെന്നും ടെണ്ടറുകൾ അട്ടിമറിച്ചെന്നും റിപ്പോർട്ടിലുണ്ട്.

ഇതിൻ്റെ ചുമതലയുള്ള കാഡ്കോ കോഴിക്കോട് റീജിയണൽ മാനേജറായ എസ് ആർദറിനെതിരെ വകുപ്പ് തല നടപടിക്ക് ശുപാർശ ചെയ്തുകൊണ്ടുമുള്ള വിജിലൻസ് അന്വേഷണ റിപ്പോർട്ടിൻ്റെ പകർപ്പ് മാധ്യമങ്ങൾക്ക്കിട്ടി.വിജിലൻസ് റിപ്പോർട്ട് പൂഴ്ത്തിയതോടെ, ആർദർ ഇപ്പോഴും കോഴിക്കോട് റീജിയണൽ മാനേജറായി തുടരുകയാണ്.

വ്യവസായ വകുപ്പിൻ്റെ ആഭ്യന്തര വിജിലൻസ് മുഴുവൻ ടെണ്ടറുകളെക്കുറിച്ചും അന്വേഷിക്കണമെന്ന ശുപാർശയും റിപ്പോർട്ട് പൂഴ്ത്തിയതിനാൽ നടപ്പായില്ല. കാഡ്കോയിലെ ക്രമക്കേട് തുടർവാർത്തകളിലൂടെ പുറത്തുകൊണ്ടുവന്നത്.

സർക്കാർ സ്ഥാപനങ്ങളിൽ നിന്നും മറ്റും യഥേഷ്ടം ഫർണിച്ചറിനുള്ള വർക്ക് ഓർഡർ എടുത്ത് പരമ്പരാഗത ആർടിസൻമാർക്ക് കൊടുക്കുന്നതിന് പകരം ടെണ്ടർ നടപടികളെല്ലാം അട്ടിമറിച്ച് ഫിഡ്കോ എന്ന സ്വകാര്യ സ്ഥാപനത്തിന് മാത്രമായി കൊടുത്ത് ക്രമക്കേട് നടത്തുന്ന വാർത്തയാണ് രേഖകൾ സഹിതം പുറത്തുകൊണ്ടുവന്നത്.


🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918921123196 OR +918606657037   വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ത്രിഭുവനം ചാമ്പലാക്കിയ അതേ ചെന്നായ്ക്കൾ ഇവിടെയുമുണ്ട്... | TRIBHUVAN

പുറത്ത് വരുന്നത് ഭയം ജനിപ്പിക്കുന്ന ഞെട്ടിക്കുന്ന സത്യങ്ങൾ | Dharmasthala Mass Murder

"'വില്യം മോറിസ് അക്കാദമിയില്‍ എ ലെവല്‍ വിദ്യാര്‍ത്ഥിനി ഹെഷു...!!'', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !