വന്ദേഭാരതിന് പിന്നാലെ യാത്രക്കാർക്ക് പ്രീമിയം അനുഭവം വാഗ്ദാനം ചെയ്ത് അമൃത് ഭാരത് എക്‌സ്പ്രസിന്റെ പുതിയ പതിപ്പ് എത്തുന്നു. അമൃത് ഭാരത് 2.2 എന്ന് പേരിട്ടിരിക്കുന്ന പുതിയ ട്രെയിൻ നിലവിൽ ചെന്നൈയിലും കപൂർത്തലയിലും നിർമാണത്തിൽ ഇരിക്കുകയാണ്.
അമൃത് ഭാരത് 1, അമൃത് ഭാരത് 2 എന്നിവയിൽ നിന്ന് വ്യത്യസ്തമായി എസി കോച്ചുകളുമായിട്ടാണ് അമൃത് ഭാരത് 2.2 എത്തുന്നത്. ആദ്യ രണ്ട് ട്രെയിനുകളിൽ എസി കോച്ച് ഉണ്ടായിരുന്നില്ല. വന്ദേഭാരതിൽ നിന്ന് വ്യത്യസ്തമായ ദീർഘ ദൂരയാത്രകൾക്ക് വേണ്ടി രൂപകൽപ്പന ചെയ്ത ട്രെയിനാണ് അമൃത് ഭാരത്.110കിമീ മുതൽ 130 കിമീ വേഗതയിൽ സഞ്ചരിക്കാൻ സാധിക്കുന്ന ട്രെയിനിന് ഒറ്റയടിക്ക് 800 കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ സാധിക്കും. അടുത്ത രണ്ട് വർഷത്തിനുള്ളിൽ 100 പുതിയ അമൃത് ഭാരത് ട്രെയിൻ പുറത്തിറക്കാനാണ് റെയിൽവേയുടെ പദ്ധതി. ആദ്യഘട്ടത്തില്‍ കേരളം പരിഗണയില്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
മികച്ച സീറ്റുകൾക്കും ബെർത്തുകൾക്കും പുറമെ, എൽഇഡി ലൈറ്റുകൾ, എമർജൻസി റെസ്‌പോൺസ്, ഭക്ഷണം കഴിക്കാനുള്ള സ്ഥലം, അതിവേഗ ചാർജ്ജിങ് എന്നിവ അമൃത് ഭാരത് ട്രെയിനുകളിൽ ഉണ്ടാവും. നിലവിൽ ആനന്ദ് വിഹാർ ടെർമിനൽ-ദർഭംഗ ജങ്ഷൻ, മാൾഡ ടൗൺ-എസ്എംവിടി ബെംഗളൂരു, മുംബൈ ലോകമാന്യതിലക്-സഹസ്ര ജങ്ഷൻ എന്നീ റൂട്ടുകളിൽ അമൃത് ഭാരത് സർവീസ് നടത്തുന്നുണ്ട്.അതേസമയം വന്ദേഭാരത് ട്രെയിനുകളുടെ സീപ്ലർകോച്ച് എഡിഷൻ പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ് റെയിൽവേ. ആദ്യഘട്ടത്തിൽ ന്യൂഡൽഹി-പട്ന റൂട്ടിലായിരിക്കും വന്ദേഭാരത് സ്ലീപ്പർ എത്തുകയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.