കുവൈറ്റ് നാഷണൽ പെട്രോളിയം കമ്പനിയുടെ (കെഎൻപിസി) മിന അബ്ദുല്ല റിഫൈനറിയിലെ ഡീസൾഫറൈസേഷൻ യൂണിറ്റിലുണ്ടായ തീപിടുത്തത്തിൽ ഒരാൾ മരിച്ചു. 4 പേർക്ക് പരിക്കേറ്റു.
കഴിഞ്ഞ ദിവസമാണ് കെഎൻപിസിയിൽ തീപിടുത്തം ഉണ്ടായത്. പരിക്കേറ്റവരിൽ രണ്ട് പേർ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. അപകടത്തിൽപ്പെട്ട അഞ്ച് പേരും കരാർ തൊഴിലാളികളാണെന്ന് കെഎൻപിസി അറിയിച്ചു.അപകടത്തിന് പിന്നാലെ അഗ്‌നിശമനസംഘങ്ങൾ സംഭവസ്ഥലത്ത് എത്തി തീ അണയ്ക്കുകയായിരുന്നു അതേസമയം റിഫൈനറിയിലെ ഡീസൾഫറൈസേഷൻ യൂണിറ്റിലുണ്ടായ തീപിടുത്തം ഉൽപാദനത്തെയും യൂണിറ്റിന്റെ പ്രവർത്തനത്തെയും ബാധിച്ചോയെന്ന് വ്യക്തമല്ല.പരിക്കേറ്റവരും മരണപ്പെട്ടവരും ഏത് രാജ്യക്കാരാണെന്നും റിപ്പോർട്ട് പുറത്തുവിട്ടിട്ടില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.