വിമാന യാത്ര ചെയ്യുമ്പോള്‍ ദൂര സ്ഥലങ്ങളില്‍ നിന്ന് മദ്യം പലരും കൊണ്ടുവരാറുണ്ട്. അങ്ങനെ ചെയ്യാന്‍ കഴിയുമെങ്കിലും വ്യോമയാന അധികാരികളും എയര്‍ലൈനുകളും യാത്രക്കാര്‍ അക്കാര്യത്തില്‍ പാലിക്കേണ്ട കര്‍ശന നിയമങ്ങളെക്കുറിച്ച് പറയുന്നുണ്ട്.
എത്ര മദ്യം കൊണ്ടുവരാന്‍ സാധിക്കും? അത് എങ്ങനെ പായ്ക്ക് ചെയ്യണം? വിമാനയാത്രയില്‍ മദ്യപിക്കാന്‍ കഴിയുമോ? മദ്യം കൊണ്ടുവരുന്നതില്‍ സംസ്ഥാനങ്ങളിലെ നിയന്ത്രണങ്ങള്‍ എന്തൊക്കെയാണ്? അങ്ങനെ പല സംശയങ്ങള്‍ക്കുള്ള ഉത്തരമിതാ…ചെക്ക്ഡ് ബാഗേജ്ചെക്ക്ഡ് ബാഗേജില്‍ പരമാവധി 5 ലിറ്റര്‍ വരെ മദ്യം കൊണ്ടുപോകാന്‍ അനുവദനീയമാണ്. ഇനി പറയുന്ന വ്യവസ്ഥകള്‍ പാലിച്ചുകൊണ്ട് യാത്രക്കാര്‍ക്ക് അവരുടെ ചെക്ക്ഡ് ബാഗേജില്‍ 5 ലിറ്റര്‍ വരെ മദ്യം കൊണ്ടുപോകാന്‍ സാധിക്കും. കൊണ്ടുപോകുന്ന പാനീയത്തില്‍ 24% മുതല്‍ 70% വരെ ആല്‍ക്കഹോള്‍ മാത്രമേ ഉണ്ടാകാവൂ. ആല്‍ക്കഹോളിന്റെ അളവ് 70% ല്‍ കൂടുതലുള്ള പാനീയങ്ങള്‍ കര്‍ശനമായി നിരോധിച്ചിരിക്കുന്നു.
പാക്കേജിംഗ്: മദ്യം തുറക്കാത്ത റീട്ടെയില്‍ പാക്കേജിംഗിലായിരിക്കണം. തുറന്നതോ ഭാഗികമായി കഴിച്ചതോ ആയ കുപ്പികള്‍ അനുവദനീയമല്ല. പൊട്ടിപ്പോകുകയോ ചോര്‍ച്ച സംഭവിക്കുകയോ ചെയ്യാതിരിക്കാന്‍ കുപ്പികള്‍ സുരക്ഷിതമായി പായ്ക്ക് ചെയ്യണം. ബിയറോ വൈനോ പോലുള്ളവയില്‍ ആല്‍ക്കഹോള്‍ അളവ് 24% അല്ലെങ്കില്‍ അതില്‍ കുറവാണെങ്കില്‍, ചെക്ക്ഡ് ബാഗേജില്‍ നിങ്ങള്‍ക്ക് കൊണ്ടുപോകാവുന്ന മദ്യത്തിന്റെ അളവിന് പ്രത്യേക പരിധിയില്ല.കുപ്പി സുതാര്യവും വീണ്ടും അടയ്ക്കാവുന്നതുമായ ഒരു പ്ലാസ്റ്റിക് ബാഗില്‍ ആണെങ്കില്‍ ഇത് പരമാവധി 1 ലിറ്റര്‍ ശേഷിയുള്ളതാണ്. പൊട്ടിപ്പോകുന്നത് തടയാന്‍, കുപ്പികള്‍ ബബിള്‍ റാപ്പില്‍ പൊതിയുക അല്ലെങ്കില്‍ നിങ്ങളുടെ ചെക്ക്ഡ് ബാഗേജിലെ മൃദുവായ വസ്ത്രങ്ങള്‍ക്കിടയില്‍ വയ്ക്കുക. കയ്യില്‍ കരുതാവുന്ന ബാഗേജില്‍ നിയന്ത്രണങ്ങള്‍ ബാധകം
സാധാരണയായി, നിങ്ങളുടെ ക്യാബിന് ബാഗേജില്‍ മദ്യം കൊണ്ടുപോകുന്നത് അനുവദനീയമല്ല. പക്ഷേ ഇനിപ്പറയുന്ന സാഹചര്യങ്ങളില്‍ അങ്ങനെ കൊണ്ടുപോകാന്‍ സാധിക്കും. ഡ്യൂട്ടി ഫ്രീ പര്‍ച്ചേസുകള്‍ വിമാനത്താവളത്തിലെ സെക്യൂരിറ്റി ഹോള്‍ഡ് ഏരിയയില്‍ (SHA) നിന്നോ ഡ്യൂട്ടി ഫ്രീ ഷോപ്പുകളില്‍ നിന്നോ വാങ്ങിയ മദ്യം.എയര്‍ലൈന്‍ നിയമങ്ങള്‍
വിസ്താര പോലുള്ള ചില എയര്‍ലൈനുകള്‍,സ്പൈസ്ജെറ്റ് എന്നിവയൊക്കെ മുകളില്‍ പറഞ്ഞ വ്യവസ്ഥകള്‍ പാലിക്കുന്നുണ്ടെങ്കില്‍ മദ്യം കൈയില്‍ കൊണ്ടുപോകാന്‍ അനുവദിക്കും. വിമാനത്തിനുളളില്‍ മദ്യം കഴിക്കാമോ? ഇന്ത്യയിലെ ആഭ്യന്തര വിമാനങ്ങളില്‍ വിമാനത്തിനുള്ളില്‍ സ്വന്തമായി മദ്യം കഴിക്കുന്നത് കര്‍ശനമായി നിരോധിച്ചിരിക്കുന്നു.
വിമാനക്കമ്പനി നല്കുന്ന മദ്യം മാത്രമേ വിമാനത്തില്‍ ഉപയോഗിക്കാന്‍ അനുവാദമുള്ളൂ. യാത്രക്കാരന് ലഹരിയിലാണെന്ന് സംശയിക്കുകയോ മദ്യം കഴിച്ചതുകൊണ്ട് സുരക്ഷാ അപകടമുണ്ടാക്കുകയോ ചെയ്താല്‍ ബോര്‍ഡിംഗ് നിഷേധിക്കാനോ മദ്യം കണ്ടുകെട്ടാനോ ഉള്ള അവകാശം എയര്‍ലൈനുകളില്‍ നിക്ഷിപ്തമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.