ബെംഗളൂരു: അവധിയ്ക്ക് ബെംഗളൂരുവിലെത്തിയ 14കാരന് കുടുംബസമേതം നടത്തിയ വിനോദയാത്രക്കിടെ പുഴയിൽ വീണ് ദാരുണാന്ത്യം. കണ്ണൂർ പുല്ലൂക്കര സ്വദേശിയും രാജീവൻ സജിത ദമ്പതികളുടെ മകനുമായ ശ്രീഹരി (14) ആണ് മരിച്ചത്.
മൈസൂരുവിൽ വിനോദയാത്രയ്ക്ക് എത്തിയപ്പോഴാണ് ശ്രീഹരി അബദ്ധത്തിൽ കാൽ തെറ്റി പുഴയിലേക്ക് വീണത്. രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സ്കൂൾ അവധിക്കാലമായതിനാൽ അമ്മയ്ക്കൊപ്പം പിതാവിനെ കാണാൻ ബെംഗളൂരുവിൽ എത്തിയതായിരുന്നു ശ്രീഹരി.പിതാവ് ഏറെ നാളായിബെംഗളൂരുവിൽ ജോലി ചെയ്തു വരികയാണ്. ഇവിടെ നിന്നാണ് കുടുംബം വിനോദയാത്രയ്ക്കായി മൈസൂരിലേയ്ക്ക് പോയത്. പൊലീസെത്തി തുടർ നടപടികൾ സ്വീകരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.