ന്യൂഡൽഹി: ഇന്ത്യ പാക് സംഘർഷാവസ്ഥ തുടരുന്നതിനിടയിലും പുതിയ മാർപാപ്പയായി സ്ഥാനമേറ്റ കര്‍ദിനാള്‍ റോബര്‍ട്ട് ഫ്രാന്‍സിസ് പ്രെവോസ്റ്റിനെ തിരഞ്ഞെടുത്തതിൽ ആശംസയറിയിച്ച് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി.
ലിയോ പതിനാലാമന്‍ എന്ന പേരാണ് പുതിയ മാർപാപ്പയായ റോബേർട്ട് ഫ്രാൻസിസ് തിരഞ്ഞെടുത്തിരിക്കുന്നത്. പുതിയ മാർപാപ്പയ്ക്ക് ഇ rcന്ത്യയിലെ ജനങ്ങളുടെ അഭിനന്ദനങ്ങളും ആശംസയും അറിയിക്കുന്നുവെന്ന് പ്രധാനമന്ത്രി എക്സിൽ പോസ്റ്റ് ചെയ്തു.സമാധാനം, ഐക്യം, ഐക്യദാർഢ്യം, സേവനം എന്നിവയുടെ ആദർശങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിൽ അഗാധമായ പ്രാധാന്യമുള്ള ഒരു നിമിഷത്തിലാണ് കത്തോലിക്കാ സഭ നയിച്ചുകൊണ്ട് അദ്ദേഹത്തിന്റെ നേതൃത്വം വരുന്നതെന്ന് അദ്ദേഹം പോസ്റ്റിൽ പറയുന്നു.
പ്രധാനമന്ത്രിയുടെ എക്സ് പോസ്റ്റിന്റെ പൂർണ്ണ രൂപം,പരിശുദ്ധ ലിയോ പതിനാലാമൻ മാർപ്പാപ്പയ്ക്ക് ഇന്ത്യയിലെ ജനങ്ങളുടെ ആത്മാർത്ഥമായ അഭിനന്ദനങ്ങളും ആശംസകളും ഞാൻ അറിയിക്കുന്നു.സമാധാനം, ഐക്യം, ഐക്യദാർഢ്യം, സേവനം എന്നിവയുടെ ആദർശങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിൽ അഗാധമായ പ്രാധാന്യമുള്ള ഒരു നിമിഷത്തിലാണ് കത്തോലിക്കാ സഭയെ നയിച്ച അദ്ദേഹത്തിന്റെ നേതൃത്വം വരുന്നത്.
നമ്മുടെ പൊതുവായ മൂല്യങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിനായി പരിശുദ്ധ സ്ഥാനവുമായി തുടർച്ചയായ സംഭാഷണത്തിനും ഇടപെടലിനും ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.