ന്യൂഡൽഹി : ഇന്ത്യ പാക് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ നിർണായക യോഗം ചേർന്നു.
കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്, കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍, വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.പാകിസ്താന്റെ നടപടികൾ കേന്ദ്രം നീരിക്ഷിച്ച് വരികയാണ്. നേരത്തെ കര, വ്യോമ, നാവികസേനകളുടെ മേധാവികളുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു. അതേ സമയം പഞ്ചാബിലെ ഫിറോസ്പൂരില്‍ നടന്ന ഡ്രോണ്‍ ആക്രമണത്തിൽ ഒരു കുടുംബത്തിലെ മൂന്നുപേര്‍ക്ക് പരിക്കേറ്റതായി എ എന്‍ ഐ റിപ്പോര്‍ട്ട് ചെയ്യ്തു.
ഇവരെ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.അവന്തിപ്പുരയില്‍ ഡ്രോണ്‍ വെടിവെച്ചിട്ടു. അതിര്‍ത്തിയിലെ മൂന്ന് ജില്ലകളില്‍ നിന്നുളളവരെ ബങ്കറുകളിലേക്ക് മാറ്റി. അമൃത്സറില് നാല് ഡ്രോണുകളാണ് ഇന്ത്യന്‍ സൈന്യം തകര്‍ത്തത്. അമൃത്സര്‍ വിമാനത്താവളം മെയ് 15 വരെ അടച്ചിടും.ജമ്മു കശ്മീരിലെ പല മേഖലകളിലും സ്ഫോടന ശബ്ദങ്ങളും സൈറണുകളും കേട്ടതായി റിപ്പോര്‍ട്ടുണ്ട്. ജമ്മു, സാംബ, പത്താന്‍കോട്ട് എന്നിവിടങ്ങളില്‍ ഡ്രോണ്‍ കണ്ടെത്തിയതായും അവ പരിശോധിക്കുന്നുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.