ജോലി കഴിഞ്ഞ് മടങ്ങിവരവേ മീൻ കയറ്റി വന്ന മിനിടെമ്പോ സ്കൂട്ടറിലിടിച്ച് 19 വയസ്സുകാരന് ദാരുണാന്ത്യം.

പത്തനംതിട്ട: മീൻ കയറ്റി വന്ന മിനിടെമ്പോ സ്കൂട്ടറിലിടിച്ച് 19 വയസ്സുകാരന് ദാരുണാന്ത്യം. സ്വകാര്യ ആശുപത്രിയിലെ ട്രെയിനറായ എടത്വാ ചങ്ങങ്കരി തുണ്ടിയിൽ സജീവന്റെ മകൻ രോഹിത് സജീവാണ് മരിച്ചത്.

അമ്പലപ്പുഴ - തിരുവല്ല സംസ്ഥാന പാതയിൽ വെട്ടുതോട് എസ്എൻഡിപി കുട്ടനാട് സൗത്ത് യൂണിയൻ ഓഫീസിന് സമീപത്തു വെച്ചാണ് അപകടമുണ്ടായത്. മീൻ കയറ്റി വന്ന മിനിടെമ്പോ മറ്റൊരു സ്കൂട്ടറിനെ മറികടക്കുന്നതിനിടെ നിയന്ത്രണം വിട്ട് രോഹിത് സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ രോഹിത്തിന്റെ തല തകർന്ന് തൽക്ഷണം മരണം സംഭവിക്കുകയായിരുന്നു. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ട്രെയിനിങ്ങിനായി പോയതാണ് സജീവ്. രാവിലെ വീട്ടിലേക്ക് വരുമ്പോഴായിരുന്നു അപകടം. 

രാവിലെ ജോലി കഴിഞ്ഞ് മടങ്ങിയെത്തുന്ന മകനായി ഇഷ്ടഭക്ഷ്ണം ഒരുക്കി കാത്തിരിക്കുകയായിരുന്നു രോഹിത്തിന്റെ അമ്മ. പിന്നീട് ചേതനയറ്റ ശരീരമാണ്കാണുന്നത്.


🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

അപകടത്തിൽപ്പെട്ട വ്യക്തിയോട് കണ്ണില്ലാത്ത ക്രൂരത.. അന്വേഷണവുമായി പോലീസ്

റേഞ്ച് റോവര്‍ അല്ലെങ്കിൽ മെഴ്‌സിഡസിന് പകരം മോദി ഫോർച്യൂണര്‍ തിരഞ്ഞെടുത്തത് എന്തുകൊണ്ടായിരിക്കും ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !