യുവാവിനെ ദാരുണമായി കൊലപ്പെടുത്തി നിയമപാലകർ, തർക്കത്തിനിടെ പോലിസ് വന്നിട്ട് പോയാൽ മതി എന്ന് പറഞ്ഞതിലെ പ്രകോപനം എന്ന് റിമാൻഡ് റിപ്പോർട്ട്‌.

കൊച്ചി: നെടുമ്പാശ്ശേരിയിൽ യുവാവിനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ കേസിലെ റിമാൻഡ് റിപ്പോർട്ട് വിവരങ്ങൾ പുറത്ത്. കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടു കൂടി തന്നെയാണ് ഐവിനെ എസ് ഐ വിനയകുമാർ കാർ ഇടിപ്പിച്ചതെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.

സൈഡ് നൽകാതെ വാഹനം ഓടിച്ച വിനയകുമാറിനെ ചോദ്യം ചെയ്തതും തർക്കത്തിനിടയിൽ പ്രതികൾ കാറെടുത്ത് പോകാൻ ശ്രമിച്ചപ്പോൾ പൊലീസ് വന്നിട്ട് പോയാൽ മതി എന്ന് ഐവിൻ പറഞ്ഞതുമാണ് കൊലപാതകത്തിന് പ്രകോപനമായത്.
പിന്നാലെ ഐവിനെ വിനയകുമാർ ബോണറ്റിൽ ഇട്ട് കൊണ്ട് പോവുകയായിരുന്നു. ഇതിനിടയിൽ റോഡിലേക്ക് തെറിച്ച് വീണ ഐവിൻ കാറിനടിയിൽപ്പെടുകയായിരുന്നു. തുടർന്ന് കാറിനടിയിൽ പെട്ട ഐവിനെ ഇയാൾ 37 മീറ്റർ വലിച്ചിഴച്ചെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.ഇന്നലെ രാത്രി 11 മണിയോടെ നായത്തോട് വെച്ചാണ് സംഭവം. 

എസ് ഐ വിനയകുമാർ അപകടകരമായ രീതിയില്‍ വാഹനമോടിച്ച് തുറവൂര്‍ സ്വദേശി ഐവിൻ ജിജോയെ ഒരു കിലോമീറ്ററോളം ബോണറ്റില്‍ ഇട്ട് വാഹനം ഓടിക്കുകയായിരുന്നു. പിന്നാലെ കാറിനടിയിൽപെട്ട ഐവിനെ വീണ്ടും ഇയാൾ വലിച്ചിഴയ്ക്കുകയായിരുന്നു. വാഹനത്തിന് സൈഡ് നല്‍കാത്തതിലെ തര്‍ക്കത്തെ തുടര്‍ന്നായിരുന്നു ദാരുണകൊലപാതകം


🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !