പാലക്കാട്: അക്യുപങ്ചര്‍ ചികിത്സയ്ക്കെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്. ഇത്തരം അശാസ്ത്രീയത പ്രചരിപ്പിക്കുന്നവര്‍ സാമൂഹ്യദ്രോഹികളാണെന്നും വാക്സിന് വിരുദ്ധത പ്രചരിപ്പിക്കുന്നതുള്‍പ്പെടെ സമൂഹത്തെ പുറകോട്ടടുപ്പിക്കാന്‍ ഇക്കൂട്ടര്‍ ശ്രമം നടത്തുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
അശാസ്ത്രീയത തല പൊക്കുന്നത് നാടിന് ആപത്താണ്. അവയ്ക്കെതിരെ ഒറ്റക്കെട്ടായി സമൂഹം നില്‍ക്കണം. അശാസ്ത്രീയ ചികിത്സയിലൂടെ ജീവന് നഷ്ടമായ സഹോദരിയുടെ മുഖം ഇപ്പോഴും ഓര്‍മ്മ വരുന്നുണ്ട്'- മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു.കഴിഞ്ഞ മാസം മലപ്പുറം ചട്ടിപ്പറമ്പില്‍ വീട്ടില്‍വെച്ചുളള പ്രസവത്തിനിടെ യുവതി മരണപ്പെട്ടിരുന്നു. പെരുമ്പാവൂര്‍ സ്വദേശിയായ അസ്മയാണ് മരണപ്പെട്ടത്. ഇവരുടെ കുടുംബത്തിന്റെ പരാതിയില്‍ ഭര്‍ത്താവ് സിറാജുദ്ദീനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അഞ്ചാമത്തെ പ്രസവത്തിനിടെയാണ് അസ്മയ്ക്ക് ജീവന് നഷ്ടമായത്.അവരുടെ ആദ്യത്തെ രണ്ട് പ്രസവം ആശുപത്രിയിലായിരുന്നു. ഇവര്‍ അക്യുപങ്ചര്‍ പഠിച്ചിരുന്നു. അതിനുശേഷമുളള മൂന്ന് പ്രസവവും വീട്ടിലായിരുന്നു. അസ്മയുടെ മരണത്തിന് പിന്നാലെ അക്യുപങ്ചര്‍ അശാസ്ത്രീയമാണെന്ന് ആരോപിച്ച് നിരവധിപേര്‍ രംഗത്തെത്തിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.