എലിമിനേറ്ററില്‍ ഗുജറാത്ത് ടൈറ്റന്‍സ്നെ പരാജയപ്പെടുത്തി മുംബൈ ഇന്ത്യന്‍സ് രണ്ടാം ക്വാളിഫയറിന് യോഗ്യത നേടി.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നിന്ന് ഗുജറാത്ത് ടൈറ്റന്‍സ് പുറത്ത്. എലിമിനേറ്ററില്‍ മുംബൈ ഇന്ത്യന്‍സിനോട് പരാജയപ്പെട്ടാണ് ഗുജറാത്ത് ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായത്. നിര്‍ണായക മത്സരത്തില്‍ 20 റണ്‍സ് വിജയം സ്വന്തമാക്കിയ മുംബൈ ഇന്ത്യന്‍സ് രണ്ടാം ക്വാളിഫയറിന് യോഗ്യത നേടുകയും ചെയ്തു.

മുംബൈ ഉയര്‍ത്തിയ 229 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഗുജറാത്ത് ടൈറ്റന്‍സിന് നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സ് മാത്രമേ ഏടുക്കാന്‍ സാധിച്ചുള്ളൂ. 49 പന്തില്‍ 80 റണ്‍സെടുത്ത സായ് സുദര്‍ശനാണ് ഗുജറാത്തിന്റെ ടോപ് സ്‌കോറര്‍. ജൂണ്‍ ഒന്ന് ഞായറാഴ്ച നടക്കുന്ന രണ്ടാം ക്വാളിഫയറില്‍ പഞ്ചാബ് കിംഗ്‌സിനെയാണ് മുംബൈ നേരിടുക.
മൊഹാലിയില്‍ ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ മുംബൈ നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 228 റണ്‍സ് നേടുകയായിരുന്നു. അര്‍ധ സെഞ്ച്വറി നേടിയ സൂപ്പര്‍ താരം രോഹിത് ശര്‍മയുടെ കിടിലന്‍ ഇന്നിങ്സാണ് മുംബൈയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ഓപണറായി ഇറങ്ങി 50 പന്തില്‍ 81 റണ്‍സ് നേടിയ രോഹിത്താണ് മുംബൈയുടെ ടോപ് സ്‌കോറര്‍. 

ഓപണര്‍ ജോണി ബെയര്‍സ്റ്റോയും മുംബൈയ്ക്ക് വേണ്ടി നിര്‍ണായക സംഭാവന നല്‍കി. 22 പന്തില്‍ 47 റണ്‍സാണ് ബെയര്‍സ്റ്റോ അടിച്ചെടുത്തത്. ഗുജറാത്തിന് വേണ്ടി പ്രസീദ് കൃഷ്ണയും സായ് കിഷോറും രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി. മുഹമ്മദ് സിറാജാണ് ശേഷിക്കുന്ന ഒരു വിക്കറ്റ് വീഴ്ത്തിയത്. മറുപടി ബാറ്റിങ്ങില്‍ അര്‍ധ സെഞ്ച്വറി നേടി മുന്നേറിയ ഓപണര്‍ സായ് സുദര്‍ശനും 24 പന്തില്‍ 48 റണ്‍സെടുത്ത വാഷിങ്ടണ്‍ സുന്ദറും തകര്‍ത്തടിച്ചെങ്കിലും മുംബൈയുടെ റണ്‍മല താണ്ടാനായില്ല.

നായകന്‍ ശുഭ്മാന്‍ ഗില്‍ ഒന്നും കുശാന്‍ മെന്‍ഡിസ് 20 റണ്‍സും റൂഥര്‍ഫോര്‍ഡ് 24 റണ്‍സും ഷാരൂഖ് ഖാന്‍ 13 റണ്‍സും എടുത്ത് പുറത്തായി. 16 റണ്‍സുമായി രാഹുല്‍ തിവാതിയ പുറത്താകാതെ നിന്നു. മുംബൈ ഇന്ത്യന്‍സിന് വേണ്ടി ട്രെന്‍ഡ് ബോള്‍ട്ട് രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ജസ്പ്രിത് ബുംമ്ര, റിച്ചാര്‍ഡ് ഗ്ലീസന്‍, മിച്ചല്‍ സാന്‍ഡര്‍, അശ്വിനി കുമാര്‍ എന്നിവര്‍ ഒരോ വിക്കറ്റ് വീതവും സ്വന്തമാക്കി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.comകുരിശുപള്ളിക്ക് നേരെയും ആക്രമണം ഉണ്ടാകാം. കെട്ടിടം പൊളിച്ചവരെ അറസ്റ്റ് ചെയ്യണം | SUMITH GEORGE BJP

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

കമലേശ്വരം കേസില്‍ നിർണ്ണായക വഴിത്തിരിവ്, ഉണ്ണിക്കൃഷ്‌ണൻ ഗേ ഗ്രൂപ്പിലെ അംഗം Puthoor | Kollam ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !