പഹൽഗാം ആക്രമണത്തെ തുടര്‍ന്ന് പാകിസ്താനെതിരെ ഇന്ത്യ നടത്തുന്ന തിരിച്ചടികളിൽ പ്രതികരണവുമായി നടൻ ജയസൂര്യ. ഇന്ത്യയുടെ ദേഹത്ത് തൊട്ടാൽ പിന്നെ അവന്റെ വിധിയെഴുതുന്നത് ഇന്ത്യയായിരിക്കുമെന്നായിരുന്നു നടന്റെ പ്രതികരണം.
കൊല്ലം കൊട്ടാരക്കര മഹാദേവ ക്ഷേത്രോത്സവത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് ഇപ്പോൾ നടക്കുന്ന സംഘർഷങ്ങൾ ഉടൻ തന്നെ പരിഹരിക്കപ്പെടാൻ പ്രാർഥിക്കാമെന്നും അദ്ദേഹം പറഞ്ഞു.ക്ഷേത്രോത്സവത്തിൽ സംസാരിച്ചുകൊണ്ടിരിക്കവേ നടനോട് കാണികളിൽ ഒരാൾ ആട് എന്ന ചിത്രത്തിലെ ഡയലോഗ് പറയാൻ ആവശ്യപ്പെട്ടു. തുടർന്നാണ് വിഷയത്തെക്കുറിച്ച് നടൻ പരാമർശം നടത്തിയത്.
ആട് സിനിമയിൽ ഒരു ഡയലോഗ് ഉണ്ട്. എന്റെ ദേഹത്തു തൊട്ടാൽ പിന്നെ അവന്റെ വിധി എഴുതുന്നത് പാപ്പനായിരിക്കുമെന്ന്. അത് പോലെ ഇന്ത്യയുടെ ദേഹത്ത് തൊട്ടാൽ പിന്നെ അവന്റെ വിധിയെഴുതുന്നത് ഇന്ത്യയായിരിക്കും. അതുപോലെയാണ് കാര്യങ്ങൾ നടന്നുകൊണ്ടിരിക്കുന്നത്.കാരണം അങ്ങനെ വലിയൊരു ഇന്ത്യ- പാകിസ്താൻ യുദ്ധമാണ് നടന്നുകൊണ്ടിരിക്കുന്നത്. തീർച്ചയായും അതൊക്കെ ഉടൻ തന്നെ പരിഹരിക്കപ്പെടാൻ നമുക്കും പ്രാർഥിക്കാം,' എന്ന് ജയസൂര്യ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.