പഞ്ചാബ് കിങ്സിനെതിരായ ഇന്നലത്തെ മത്സരം ഉപേക്ഷിച്ചതിന് പിന്നാലെ ഡൽഹി ക്യാപിറ്റൽസിന്റെ പ്ലേ ഓഫ് സാധ്യതകൾ തുലാസിൽ. ഇന്ത്യ-പാകിസ്താൻ സംഘർഷം മൂലമാണ് ഇന്നലെ മത്സരം ഉപേക്ഷിച്ചത്.
ഇതോടെ ഇരുടീമുകളും ഓരോ പോയിന്റ് വീതം പങ്കിട്ടു. ഇതോടെ പഞ്ചാബ് മൂന്നാം സ്ഥാനത്ത് തുടരുമ്പോൾ ഡല്‍ഹി അഞ്ചാമതാണ്. 12 മത്സരങ്ങളില്‍ 16 പോയിന്റാണ് പഞ്ചാബിനുള്ളത്. 12 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ഡല്‍ഹിക്ക് 14 പോയിന്റാണുള്ളത്.ഗുജറാത്ത്, മുംബൈ എന്നീ ടീമുകളുമായാണ് ഇനി ഡൽഹിക്ക് മത്സരങ്ങളുള്ളത്. സീസണിലെ മികച്ച രണ്ട് ടീമുകളാണ് ഇവ. ഈ രണ്ട് മത്സരം വലിയ മാർജിനിൽ ജയിക്കുകയും മറ്റ് ടീമുകൾ തോൽക്കുകയും ചെയ്താലേ പ്ലേ ഓഫിലേക്ക് കയറാനാകൂ. നിലവിൽ 16 പോക്കിനുള്ള ഗുജറാത്ത് ടൈറ്റൻസ്, റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു, പഞ്ചാബ് എന്നിവരാണ് യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനത്ത്.14 പോയിന്റുള്ള മുംബൈ ആണ് നാലാം സ്ഥാനത്ത്. പഞ്ചാബിനെതിരെയുള്ള മത്സരവും ഉപേക്ഷിച്ചു; ഡൽഹിയുടെ പ്ലേ ഓഫ് തുലാസിൽ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.