കൊച്ചി : കൊച്ചിയിൽ കൈക്കൂലി കേസിൽ അറസ്റ്റിലായ ബിൽഡിംഗ് ഓഫീസർ സ്വപ്ന ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡിൽ. തൃശ്ശൂർ വിജിലൻസ് കോടതി ജഡ്ജി ജി അനിലിലാണ് 14 ദിവസത്തേക്ക് സ്വപ്നയെ റിമാൻഡ് ചെയ്തത്.
കൈക്കൂലി കേസിൽ ഇന്നലെയാണ് കൊച്ചി സോണൽ ഓഫീസിലെ ബിൽഡിംഗ് ഇൻസ്പെക്ടർ സ്വപ്നയെ വിജിലൻസ് പിടികൂടുന്നത്. ഫ്ലാറ്റിന് ബിൽഡിംഗ് നമ്പർ ഇടുന്നതുമായി ബന്ധപ്പെട്ട് പരാതിക്കാരനിൽ നിന്നും 15,000 രൂപയാണ് സ്വപ്ന കൈക്കൂലി വാങ്ങിയത്.മക്കളുമായി കാറിലെത്തി കൈക്കൂലി വാങ്ങുന്നതിനിടെ നാടകീയമായാണ് വിജിലൻസ് സംഘം നടുറോഡിൽ വച്ച് സ്വപ്നയെ പിടികൂടിയത്.കൈക്കൂലി വാങ്ങിയ പണത്തിന് പുറമേ സ്വപ്നയുടെ കാറിൽ നിന്ന് 45,000 രൂപയും വിജിലൻസ് പിടികൂടിയിരുന്നു.
അന്വേഷണത്തിന്റെ ഭാഗമായി വൈറ്റില കോർപ്പറേഷൻ സോണൽ ഓഫീസിൽ എത്തിയ വിജിലൻസ് സംഘം ആറുമണിക്കൂറോളം പരിശോധന നടത്തിയിരുന്നു. സ്വപ്ന കൈകാര്യം ചെയ്തിരുന്ന മുഴുവൻ ഫയലുകളും പരിശോധിച്ചു.അതിനിടെ സ്വപ്നയുടെ അനധികൃത സ്വത്ത് സമ്പാദനവും വിജിലൻസ് അന്വേഷിക്കുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.