കൈക്കൂലി കേസിൽ പഞ്ചായത്ത് ഓവർസിയറെ വിജിലൻസ് പിടികൂടി.

പാലക്കാട്: കെട്ടിട പെർമിറ്റിനായി ഉടമയിൽനിന്ന് കൈക്കൂലി വാങ്ങിയ സംഭവത്തിൽ പഞ്ചായത്ത് ഓവർസിയറെ വിജിലൻസ് പിടികൂടി. പാലക്കാട് പുതുശ്ശേരി പഞ്ചായത്തിലെ ​ഗ്രേഡ് മൂന്ന് ഓവർസിയറും തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയുമായ ധനേഷിനെയാണ് വിജിലൻസ് അറസ്റ്റ് ചെയ്തത്.

ചടയൻ കാലായി സ്വദേശി ഗാന്ധിരാജിന്റെ പരാതിയിലാണ് നടപടി. കെട്ടിട പെർമിറ്റിനായി അപേക്ഷിച്ചപ്പോൾ ധനേഷ് 20,000 രൂപ ​കൈക്കൂലിയായി ആവശ്യപ്പെട്ടെന്നാണ് ​ഗാന്ധിരാജിന്റെ പരാതി. ആദ്യം 10,000 രൂപയും പെർമിറ്റ് ലഭിക്കുമ്പോൾ 10,000 രൂപയും നൽകണമെന്നായിരുന്നു ഓവർസിയർ ആവശ്യപ്പെട്ടത്.
കൈക്കൂലി ചോദിച്ച് പെർമിറ്റ് നടപടികൾ വൈകിച്ചെന്നാണ് ​ഗാന്ധിരാജ് വിജിലൻസിൽ പരാതിപ്പെട്ടത്. പ്രതിയെ ഇന്ന് തൃശൂർ വിജിലൻസ് കോടതിയിൽ ഹാജരാക്കും. വിജിലൻസ് ഡിവൈ.എസ്.പി എസ്. ഷംസുദ്ദീൻ, ഇൻസ്​പെക്ടർമാരായ ഷിജു എബ്രഹാം, അരുൺ പ്രസാദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918606657037  വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ഒരു മഴ പെയ്താൽ പുറത്തിറങ്ങാൻ സാധിക്കില്ല,പറഞ്ഞും പരാതിപ്പെട്ടും മടുത്തെന്ന് ജനങ്ങൾ..!

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !