ന്യൂഡൽഹി : ഇന്ത്യയെ ആക്രമിക്കാൻ തുനിയുന്നവർക്ക് സൈന്യത്തിനൊപ്പം ചേർന്ന് തക്കതായ മറുപടി നൽകേണ്ട ഉത്തരവാദിത്തം പ്രതിരോധ മന്ത്രിയെന്ന നിലയിൽ തനിക്കാണെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിനു കീഴിൽ നിങ്ങൾ ആഗ്രഹിക്കുന്ന കാര്യം തീർച്ചയായും സംഭവിക്കുമെന്ന് ഉറപ്പു നൽകുന്നുവെന്നും രാജ്നാഥ് സിങ് പറഞ്ഞു.‘‘നിങ്ങൾക്കു പ്രധാനമന്ത്രിയെ നന്നായി അറിയാം. അദ്ദേഹത്തിന്റെ പ്രവർത്തന രീതിയെക്കുറിച്ചും നിശ്ചയദാർഢ്യത്തെക്കുറിച്ചും അറിയാം. പ്രതിരോധ മന്ത്രി എന്ന നിലയിൽ, സൈനികർക്കൊപ്പം പ്രവർത്തിച്ച് രാജ്യത്തിന്റെ അതിർത്തികളുടെ സംരക്ഷണം ഉറപ്പുവരുത്തേണ്ടത് എന്റെ ചുമതലയാണ്. പഹൽഗാം ആക്രമണത്തിന്റെ സൂത്രധാരന്മാരെ മാത്രമല്ല തിരശീലയ്ക്കു പിന്നിൽ മറഞ്ഞിരുന്ന് ഇന്ത്യൻ മണ്ണിൽ ഈ ഹീനകൃത്യം ചെയ്യാൻ ഗൂഢാലോചന നടത്തിയവരെയും പുറത്തുകൊണ്ടുവരും.’’–രാജ്നാഥ് സിങ് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.