വിഴിഞ്ഞം ഉദ്ഘാടനം കഴിഞ്ഞ് പ്രധനമന്ത്രിയെ യാത്രയാക്കാൻ പോയിരുന്നുവെന്ന് മുഖ്യമന്ത്രി. കേന്ദ്രവും സംസ്ഥാനവും ഒരുമിച്ച് നീങ്ങാമെന്ന അങ്ങയുടെ വാക്കുകൾക്ക് നന്ദി എന്ന് പ്രധാനമന്ത്രിയോട് പറഞ്ഞു. പക്ഷേ പ്രധാനമന്ത്രി മറുപടി ചിരിയിലൊതുക്കി. ആ ചിരിയുടെ അർത്ഥം എന്താണെന്ന് എല്ലാവർക്കും അറിയാം. പാലക്കാട് നടന്ന സർക്കാരിന്റെ വാർഷികയോഗത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സംസ്ഥാനത്തിൻ്റെ കടം വർധിച്ചു എന്ന പ്രതീതി സൃഷ്ടിക്കാൻ ചിലർ ശ്രമിക്കുന്നു. എന്നാൽ പൊതുകടവും – ആഭ്യന്തര ഉത്പാദനവുമായുള്ള അന്തരം കുറഞ്ഞു. അത് ഇനിയും കുറയുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. LDF സർക്കാരിൻ്റെ 9 വർഷം പൂർത്തിയാക്കി 10ാം വർഷത്തിലേക്ക് കടക്കുന്നു. പുറത്തിറക്കിയ പ്രകടനപത്രികയിലെ ഓരോ പദ്ധതികളും പരിശോധിച്ചാണ് സർക്കാർ മുന്നോട്ട് പോകുന്നതെന്ന് പിണറായി വിജയൻ പറഞ്ഞു.ജനങ്ങളുടെ അഭിപ്രായങ്ങൾ കേട്ടാണ് സർക്കാർ മുന്നോട്ടു പോകുന്നത്. നിരവധി പ്രതിസന്ധികൾ സർക്കാർ തരണം ചെയ്തു. നല്ല രീതിയിൽ പരിഹരിക്കാൻ കഴിഞ്ഞെന്നാണ് സർക്കാർ വിശ്വാസം. അതാണ് LDF ന് ജനങ്ങൾ തുടർഭരണം തന്നതെന്നും അദ്ദേഹം വ്യക്തമാക്കി.കേന്ദ്രവും സംസ്ഥാനവും ഒരുമിച്ച് നീങ്ങാമെന്ന അങ്ങയുടെ വാക്കുകൾക്ക് നന്ദി എന്നു പറഞ്ഞു. പക്ഷേ മറുപടി ചിരിയിലൊതുക്കി:മുഖ്യമന്ത്രി
0
തിങ്കളാഴ്ച, മേയ് 05, 2025







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.