ഇന്ത്യൻ ബഹിരാകാശ പര്യവേക്ഷണ ചരിത്രത്തിലെ നാഴികക്കല്ലായ സ്പേഡെക്സ് മിഷന്റെ രണ്ടാം ഘട്ടം ഐഎസ്ആർഒ പ്രഖ്യാപിച്ചു

ന്യൂഡൽഹി : ഇന്ത്യൻ ബഹിരാകാശ പര്യവേക്ഷണ ചരിത്രത്തിലെ നാഴികക്കല്ലായ സ്പേഡെക്സ് മിഷന്റെ രണ്ടാം ഘട്ടം ഐഎസ്ആർഒ പ്രഖ്യാപിച്ചു. ബഹിരാകാശത്തുവച്ച് 2 ഉപഗ്രഹങ്ങളെ കൂട്ടിച്ചേർത്തും വേർപെടുത്തിയും നടത്തുന്ന ഡോക്കിങ് പരീക്ഷണത്തിനായി ഇന്ത്യ വിക്ഷേപിച്ച സ്പേഡെക്സിന്റെ രണ്ടാം മിഷൻ 3 വർഷത്തിനുള്ളിൽ നടത്തുമെന്ന് ഐഎസ്ആർഒ ചെയർമാൻ ഡോ. വി.നാരായണൻ പറഞ്ഞു.


2024 ഡിസംബർ 30നു വിക്ഷേപിച്ച സ്പേഡെക്സ്– 01 (ചേസർ), സ്പേഡെക്സ്–02 (ടാർഗറ്റ്) ഉപഗ്രഹങ്ങൾ ജനുവരി 16ന് വിജയകരമായി ഡോക്കിങ് നടത്തിയിരുന്നു.
രാജ്യത്തിന്റെ ഭാവി ബഹിരാകാശ സ്വപ്നങ്ങളായ ഭാരതീയ അന്തരീക്ഷ സ്റ്റേഷൻ, ചന്ദ്രയാൻ 4 എന്നീ ദൗത്യങ്ങളിൽ നിർണായകമായിരുന്നു ഡോക്കിങ് സാങ്കേതികവിദ്യ.

മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്ന ഗഗൻയാൻ ദൗത്യത്തിനു മുന്നോടിയായി ആളില്ലാ ദൗത്യമായ ഗഗൻയാൻ 1 (ജി1) ഈ വർഷം അവസാനത്തോടെ നടത്തുമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്രസിങ് പറഞ്ഞു. 3 ആളില്ലാ ദൗത്യങ്ങൾക്ക് ശേഷം 2027 ലാണ് മനുഷ്യനെ വഹിച്ചുള്ള ആദ്യ യാത്ര നടത്തുക. ഇതിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായതായും മന്ത്രി പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !