കശ്മീരിലെ അവന്തിപുരിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ടു ഭീകരരെ വധിച്ച് സുരക്ഷാസേന:48 മണിക്കൂറിനിടെ രണ്ടാമത്തെ ഏറ്റുമുട്ടലാണിത്

ന്യൂഡൽഹി : കശ്മീരിലെ അവന്തിപുരിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ടു ഭീകരരെ വധിച്ച് സുരക്ഷാസേന. പ്രദേശത്ത് രണ്ടു ഭീകരർ കൂടി ഉണ്ടെന്നാണ് വിവരമെന്നും അവർക്കായുള്ള തിരച്ചിൽ തുടരുകയാണെന്നും കശ്മീർ പൊലീസ് അറിയിച്ചു. 48 മണിക്കൂറിനിടെ രണ്ടാമത്തെ ഏറ്റുമുട്ടലാണിത്.


അവന്തിപുരിലെ നാദേർ, ട്രാൽ തുടങ്ങിയ പ്രദേശങ്ങളിലാണ് ഏറ്റുമുട്ടലുണ്ടായത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ സൈന്യവും സിആർപിഎഫും ജമ്മു കശ്മീർ പൊലീസും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് ഭീകരരുമായി ഏറ്റുമുട്ടലുണ്ടായത്. 
ഈ മാസം 13ന് ജമ്മു കശ്മീരിലെ ഷോപിയാനിൽ 3 ലഷ്കറെ തയിബ ഭീകരരെ സുരക്ഷാസേന വധിച്ചിരുന്നു. ദക്ഷിണ കശ്മീരിലെ ഷുക്‌രൂ കെല്ലെർ മേഖലയിൽ നടന്ന ‘ഓപ്പറേഷൻ കെല്ലെർ’ ദൗത്യത്തിൽ ലഷ്കർ കമാൻഡറും പല ഭീകരാക്രമണക്കേസുകളിൽ പ്രതിയുമായ ഷാഹിദ് അഹമ്മദ് കുട്ടേ, അദ്നാൻ ഷാഫി ധർ എന്നിവരാണു കൊല്ലപ്പെട്ടത്. മൂന്നാമത്തെയാളെ തിരിച്ചറിഞ്ഞിട്ടില്ല.
തിരച്ചിലിനെത്തിയ സൈന്യത്തിനു നേരെ ഭീകരർ വെടിവയ്ക്കുകയും തിരിച്ചടിയിൽ മൂവരും കൊല്ലപ്പെടുകയുമായിരുന്നു. ഷോപിയാനിലെ ചോതിപോര ഹീർപോര സ്വദേശിയായ ഷാഹിദ് 2023 മാർച്ചിലാണു ലഷ്കറെ തയിബയിൽ ചേർന്നത്. സൈന്യം തിരഞ്ഞിരുന്ന ഏറ്റവും കുപ്രസിദ്ധരായ ഭീകരരിൽ ഒരാളാണ് ഷാഹിദ്. പഹൽഗാം ആക്രമണത്തിനു പിന്നിലുള്ള ടിആർഎഫിന്റെ ഭാഗമായും ഇയാൾ പ്രവർത്തിച്ചിരുന്നതായി സംശയിക്കുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !