മണിപ്പൂരിൽ മ്യാന്‍മർ അതിർത്തിയോട് ചേർന്ന് വിഘടനവാദികളും സുരക്ഷാ ‌സേനയും ഏറ്റുമുട്ടി:10 വിഘടനവാദികളെ വധിച്ചു

മണിപ്പുരിൽ, മ്യാൻമർ അതിർത്തിയോട് ചേർന്ന് 10 വിഘടന വാദികളെ സുരക്ഷാസേന വധിച്ചു. സൈന്യവും അസം റൈഫിൾസും സംയുക്തമായാണ് വിഘടന വാദികളെ നേരിട്ടത്. മണിപ്പൂരിലെ ചന്ദേൽ ജില്ലയിലാണ് സംഭവം. 

ആയുധസന്നാഹത്തോടെ ഗ്രാമത്തിന് സമീപത്തുകൂടി വിഘടന വാദികൾ പോകുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് സൈന്യം തിരച്ചിൽ നടത്തിയത്. തുടർന്ന് ഇവർ സൈന്യത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു. തിരിച്ചടിയിലാണ് 10 പേരെ വധിച്ചത്. 
വലിയ ആയുധശേഖരവും പിടിച്ചെടുത്തു. സൈനിക നടപടി തുടരുകയാണെന്ന് കരസേനയും അസം റൈഫിൾസും അറിയിച്ചു. ചന്ദേൽ ജില്ലയിലെ ഖെങ്‌ജോയ് തെഹ്‌സിലിലെ ന്യൂ സാംതാൽ ഗ്രാമത്തിൽ തിരച്ചിൽ നടത്തുകയായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ തീവ്രവാദികൾ വെടിയുതിർക്കുകയായിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !