രണ്ടു പതിറ്റാണ്ടുകൾക്ക് മുൻപ് ഡൽഹിയിലെ വ്യോമസേനയുടെ മ്യൂസിയം സന്ദർശിക്കുകയായിരുന്നു സ്കൂൾ വിദ്യാർഥിയായ ഒരു കൊച്ചു പെൺകുട്ടി. വിമാനങ്ങൾ കണ്ട് അദ്ഭുതപ്പെട്ടു നിന്ന ശിവാംഗി സിങ് എന്ന വാരാണസി സ്വദേശിയുടെ മനസ്സിൽ അന്നേ കയറിക്കൂടിയതാണ് പൈലറ്റ് ആകണമെന്ന മോഹം. ഇന്ന് 29-ാം വയസ്സിൽ ആധുനികവൽക്കരിക്കപ്പെട്ട ഇന്ത്യൻ സൈന്യത്തിന്റെ പ്രതീകവും രാജ്യത്തെ ഏക വനിതാ റാഫേൽ യുദ്ധവിമാന പൈലറ്റുമാണ് ലെഫ്റ്റനന്റ് ശിവാംഗി സിങ്.
സൈനിക നയങ്ങളിൽ മാറ്റും വരുത്തി കൊണ്ട് 2015 ഇൽ ആദ്യമായി സ്ത്രീകളെ യുദ്ധവിമാന പൈലറ്റുമാരായി നിയമിക്കുന്നത്. അക്കാദമിക് തലത്തിലും കായിക രംഗത്തും ഒരേപോലെ മികവുപുലർത്തിക്കൊണ്ട് ഒരുകാലത്ത് പുരുഷന്മാർ ആധിപത്യം പുലർത്തിയിരുന്ന മേഖലയിൽ ശിവാംഗി സ്ഥാനം ഉറപ്പാക്കി. ഏതൊരു സ്വപ്നവും സ്ത്രീകൾക്ക് അപ്രാപ്യമല്ല എന്ന് വസ്തുത പ്രതിഫലിപ്പിച്ചു കൊണ്ടായിരുന്നു വ്യോമസേനയിലെ ഈ മാറ്റം എന്ന ശിവാംഗി പറയുന്നു. ഇന്ത്യയുടെ പ്രതിരോധ നവീകരണത്തിന്റെ സുപ്രധാന ഭാഗമായി മാറിയ അത്യാധുനിക യുദ്ധവിമാനമായ ഫ്രഞ്ച് നിർമിത സിംഗിൾ സീറ്റ് റഫാൽ ജെറ്റുകൾ പറത്തുന്ന ആദ്യ ഇന്ത്യൻ വനിത ശിവാംഗിയാണ്. വെല്ലുവിളി നിറഞ്ഞ സെലക്ഷൻ പ്രക്രിയയ്ക്കും ഫ്രഞ്ച് ഇൻസ്ട്രക്ടർമാരുടെ കീഴിൽ സിമുലേറ്റർ പരിശീലനത്തിനും ശേഷം 2020ൽ റാഫാലുമായുള്ള ശിവാംഗിയുടെ യാത്ര ആരംഭിച്ചു.ഏറെ ആശിച്ചു തിരഞ്ഞെടുത്ത മേഖലയാണെങ്കിലും കോക്ക്പ്പെറ്റിൽ ആദ്യമായി ഇരുന്ന സമയത്ത് ഭീതിയും ഉത്കണ്ഠയുമൊക്കെ ശിവാംഗിയുടെ മനസ്സിലും നിറഞ്ഞിരുന്നു. എന്നാൽ പിന്നീട് ഒറ്റയ്ക്കുള്ള ഈ പറക്കൽ അവിശ്വസനീയമാം വിധം ആവേശകരമായ അനുഭവമായാണ് ശിവാംഗി വിവരിക്കുന്നത്. ഒപ്പം ജോലിചെയ്യുന്ന ഒരു യുദ്ധവിമാന പൈലറ്റിനെയാണ് ശിവാംഗി ജീവിത യാത്രയിലും കൂടെ കൂട്ടിയിരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.