അല്പം ചക്ക കൃഷിയേ പറ്റി നോക്കാം

കേരളത്തിൽ വാണിജ്യ പ്ലാവുകൃഷി പ്രചാരത്തിലായിട്ട് അധികകാലം ആയിട്ടില്ല. പ്ലാവിന്റെ സാധ്യത പണ്ടേ തിരിച്ചറിഞ്ഞ കർഷകരുടെ തോട്ടങ്ങളിൽനിന്ന് ടൺ കണക്കിന് ചക്കകളാണ് മാർക്കറ്റിലേക്ക് എത്തുന്നത്. കേരളത്തിലെ മാർക്കറ്റുകൾ മാത്രമല്ല ഉത്തരേന്ത്യൻ മാർക്കറ്റുകളിലേക്കും ഗൾഫിലേക്കും കേരളത്തിലെ ചക്ക കയറ്റുമതി ചെയ്യപ്പെടുന്നുണ്ട്. എന്നാൽ, എല്ലാ പ്ലാവിനങ്ങളും വാണിജ്യക്കൃഷിക്ക് യോജിച്ചതാണോ? അല്ലെന്ന് നിസംശയം പറയാം. 

ഇടിച്ചക്കയായി ഉപയോഗിക്കാൻ ഇന്ന് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് വിയറ്റ്നാം സൂപ്പർ ഏർലിയാണ്. വർഷത്തിൽ 9–10 മാസം മുടങ്ങാതെ ചക്ക തരുന്ന മറ്റൊരു പ്ലാവിനമില്ല. കേരളത്തിലെ വാണിജ്യപ്ലാവുകൃഷിയുടെ തലവര തന്നെ മാറ്റിയത് കാഞ്ഞിരപ്പള്ളിയിലെ ഹോംഗ്രോൺ ബയോടെക് അവതരിപ്പിച്ച വിയറ്റ്നാം സൂപ്പർ ഏർളിയാണെന്ന് നിസംശയം പറയാം. അക്കൂട്ടത്തിലേക്ക് പഴത്തിന് പ്രാധാന്യം നൽകി ഹോംഗ്രോൺ വർഷങ്ങൾക്കു മുൻപേ തന്നെ അവതരിപ്പിച്ച ഇനമാണ് ജെ 33. 
തേൻവരിക്കയെ വെല്ലുന്ന മധുരം, മഞ്ഞനിറത്തിൽ വലുപ്പമേറിയ ചുളകൾ, ജലാംശം കുറഞ്ഞ് ഹൃദ്യമായ വാസനയും രുചിയുമാണ് മലേഷ്യൻ പ്ലാവിനമായ ജെ 33ന്റെ പ്രധാന ഗുണങ്ങൾ. കേരളത്തിൽ വാണിജ്യാടിസ്ഥാനത്തിലുള്ള കൃഷിയിടങ്ങളില്‍ മാത്രമല്ല, വീട്ടുവളപ്പുകളിലും ജെ33 പ്ലാവുകൾ ഇന്നു മികച്ച വിളവ് നൽകുന്നുണ്ട്. നന്നായി പഴുത്ത ജെ 33 പഴങ്ങൾക്ക് മറ്റിനങ്ങളെക്കാൾ 3–4 ദിവസം കൂടുതൽ സൂക്ഷിപ്പുകാലമുണ്ടെന്നതും മേന്മ. പാകമായ ചക്കകൾക്ക് 15-25 കിലോ തൂക്കമുണ്ടാകും. 
മണവും രുചിയും കൂടാതെ നിറവും ഉപഭോക്താക്കളെ ആകർഷിക്കുന്ന ഘടകമാണ്. നല്ല ചുവന്നു തുടുത്ത ചക്കച്ചുളകൾ കണ്ടാൽ ആരും വാങ്ങിപ്പോകും. എറണാകുളം പോലുള്ള നഗരങ്ങൾ ഇനം തിരിച്ച് ബ്രാൻഡ് ചെയ്ത് ചക്കപ്പഴങ്ങൾ ഇപ്പോൾ ലഭ്യമാണ്. അതിൽ ഏറ്റവും ആവശ്യക്കാരും ആരാധകരും ഉള്ളത് സിന്ദൂർ എന്ന ഇനത്തിനാണ്. കൊട്ടാരക്കര സദാനന്ദപുരം കാർഷിക ഗവേഷണ കേന്ദ്രത്തിൽ പിറന്ന സിന്ദൂർ, നിറത്തിൽ മാത്രമല്ല രുചിയിലും മധുരത്തിലും സുഗന്ധത്തിലും മുൻപിലാണ്. ജെ 33ക്കൊപ്പം വാണിജ്യ പ്ലാവുകൃഷി മേഖല അടക്കിവാഴാൻ കഴിവുള്ള ഇനം. 5–6 വർഷംകൊണ്ടേ കായ്ഫലം നൽകിത്തുടങ്ങൂവെങ്കിലും അപ്പോഴേക്കും ഒത്ത പ്ലാവായി വളർന്നിട്ടുണ്ടാകും. കുറഞ്ഞത് 20–25 ചക്കകൾ മരത്തിൽനിന്നു പ്രതീക്ഷിക്കാം. ശരാശരി 10 കിലോ തൂക്കം. അഴകുള്ള ചക്കയിൽ ചുളകൾക്കു പഞ്ഞമില്ലെന്നതും പ്രത്യേകത. മൂത്തു പാകമാകുമ്പോൾ കിലോയ്ക്ക് 40 രൂപ നിരക്കിൽ കച്ചകവടക്കാർ വാങ്ങുന്നുണ്ട്. വെട്ടി വൃത്തിയാക്കി ചുളകളാക്കി വിൽക്കാനാണ് ഇത്തരം ചക്കകൾ കച്ചവടക്കാർ വാങ്ങുന്നത്. ഒപ്പം കയറ്റുമതിക്കും സാധ്യതയുള്ള ഇനമാണ്.

ഏതു പ്ലാവിനമാണെങ്കിലും മികച്ച വളർച്ചയ്ക്ക് വളവും വെള്ളവും സൂര്യപ്രകാശവും പ്രധാനമാണ്. അടിവളം നൽകി തൈ നടുന്നതു മുതൽ ഓരോ വർഷവും മരത്തിന്റെ വലുപ്പത്തിന് ആവശ്യമായ വിധത്തിൽ വളങ്ങളും നൽകിയാൽ മാത്രമേ വാണിജ്യ പ്ലാവുകൃഷി വിജയിക്കൂ. വളപ്രയോഗത്തെക്കുറിച്ച് വിശദമായി ചുവടെയുള്ള ലിങ്കിൽ വായിക്കാം.

വാണിജ്യപ്ലാവുകൃഷിയുടെ സാധ്യതകൾ, വിൽപനയ്ക്ക് എന്തൊക്കെ ശ്രദ്ധിക്കണം, വാങ്ങുന്നത് ആരൊക്കെ, വിൽപന രീതി തുടങ്ങി കർഷകരുടെ അനുഭവ പാഠങ്ങൾ മേയ് ലക്കം കർഷകശ്രീയിൽ വായിക്കാം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918921123196 OR +918606657037   വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ത്രിഭുവനം ചാമ്പലാക്കിയ അതേ ചെന്നായ്ക്കൾ ഇവിടെയുമുണ്ട്... | TRIBHUVAN

പുറത്ത് വരുന്നത് ഭയം ജനിപ്പിക്കുന്ന ഞെട്ടിക്കുന്ന സത്യങ്ങൾ | Dharmasthala Mass Murder

"'വില്യം മോറിസ് അക്കാദമിയില്‍ എ ലെവല്‍ വിദ്യാര്‍ത്ഥിനി ഹെഷു...!!'', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !