തിരുവനന്തപുരം: ഇന്ത്യന്‍ സൈന്യം പാക്കിസ്ഥാന് ഓപ്പറേഷന് സിന്ദൂര്‍ എന്ന പേരില്‍ ശക്തമായ തിരിച്ചടി നല്‍കിയതിനു പിന്നാലെ തിരുവനന്തപുരത്തു നടന്ന മോക്ഡ്രില്ലില്‍ വനിതാ ഫയര്‍ ഓഫിസര്‍മാരുടെ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമായി. വിമൻ ഫയര്‍ ഓഫിസര്‍മാരായ ജിതാ രാജ്, അശ്വിനി, റുമാ കൃഷ്ണന് എന്നിവരാണ് രക്ഷാപ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമായത്.
ഫയര്‍ ഫോഴ്സ് വാഹനം കെട്ടിടത്തിനു പുറത്തെത്തിയതു മുതല്‍ ചടുലമായ നീക്കങ്ങളാണ് ഇവരുള്‍പ്പെട്ട സംഘം നടത്തിയത്. തീപിടിത്തമുണ്ടായ ഭാഗത്തേക്ക് വലിയ പൈപ്പ് എത്തിക്കുന്നതു മുതല്‍ കെട്ടിടത്തിനു മുകളിലേക്ക് സേനാംഗത്തെ കയറ്റിവിടാനുള്ള പ്രവര്‍ത്തനങ്ങളും ധ്രുതഗതിയിലാണ് ഇവര്‍ ഏകോപിപ്പിച്ചത്.തിരുവനന്തപുരത്ത് അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തില്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന് ഓഫിസിലാണ് മോക്ഡ്രില്‍ നടത്തിയത്. വൈകിട്ട് 4.03ന് സൈറന്‍ മുഴങ്ങിയതോടെ പെട്ടെന്നു തന്നെ ജീവനക്കാരെ പുറത്തിറക്കി സുരക്ഷിത സ്ഥാനങ്ങിലേക്കു മാറ്റി.
ഇതിനിടയില്‍ കെട്ടിടത്തില്‍ തീപിടിത്തമുണ്ടായി എന്ന് അറിയിപ്പു ലഭിച്ചതിനെ തുടര്‍ന്ന് അഗ്നിരക്ഷാസേന ഓഫിസിലേക്കു കുതിച്ചെത്തി. കെട്ടിടത്തിനു മുന്നിലേക്കു കൊണ്ടുവന്ന നീണ്ട ഗോവണി വഴി ഒരു സേനാംഗം കെട്ടിടത്തിനു മുകളില്‍ കയറി ഓഫിസിനുള്ളില്‍ പ്രവേശിച്ചു. അതിനൊപ്പം ഞൊടിയിടയ്ക്കുള്ളില്‍ ഓഫിസിനുള്ളിലേക്കു ഇരച്ചു കയറിയ സേനാംഗങ്ങള്‍ കെട്ടിടത്തിനുള്ളില്‍ കുടുങ്ങിയ 4 പേരെ സ്ട്രെച്ചറില്‍ പുറത്തെത്തിച്ചു. ഇതിനുള്ളില്‍ തന്നെ ആംബുലന്‍സുകളുമായി മെഡിക്കല്‍ സംഘം പുറത്തു സജ്ജരായിരുന്നു. കെട്ടിടത്തില്‍നിന്നു പരുക്കേറ്റ നിലയില്‍ പുറത്തെത്തിച്ചവരെ ആംബുലന്‍സുകളില്‍ ആശുപത്രികളിലേക്കു മാറ്റി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.