മംഗളൂരു റെയിൽവേ സ്റ്റേഷനു സമീപം മരം വീണതോടെ ട്രെയിൻ ഗതാഗതം താറുമാറായി : ഇതുവഴിയുള്ള ട്രെയിനുകൾ മൂന്നുമണിക്കൂറോളം വൈകും

കണ്ണൂർ : മംഗളൂരു റെയിൽവേ സ്റ്റേഷനു സമീപം മരം വീണതോടെ ട്രെയിൻ ഗതാഗതം താറുമാറായി. ഇതുവഴിയുള്ള ട്രെയിനുകൾ മൂന്നുമണിക്കൂറോളം വൈകിയാണ് ഓടുന്നത്. രാവിലെ 5.45ന് എത്തേണ്ട മംഗളൂരു- തിരുവനന്തപുരം പരശുറാം 8.25നാണ് കാസർകോടുനിന്നു പുറപ്പെട്ടത്.


7.30ന് കാസർകോട്‌നിന്നു പോകേണ്ട വന്ദേഭാരത് ഇതുവരെ മംഗളൂരുവിൽനിന്ന് എത്തിയില്ല. ചെറുവത്തൂർ - മംഗളൂരു പാസഞ്ചർ ട്രെയിൻ ഉള്ളാൾ സ്റ്റേഷനിൽ യാത്ര അവസാനിപ്പിക്കും.

രാവിലെ 7നു കാസർകോട് എത്തിയ ചെന്നൈ -മംഗളൂരു എക്സ്പ്രസ് ട്രെയിൻ ഇതുവരെ യാത്ര പുനരാരംഭിച്ചിട്ടില്ല. ട്രെയിൻ കാസർകോട് സ്റ്റേഷനിൽ നിർത്തിയിട്ടിരിക്കുകയാണ്.

തെക്കുനിന്നുള്ള ട്രെയിൻ സർവീസുകളും മണിക്കൂറുകളോളം വൈകുന്നുണ്ട്. രാവിലെ 5.55ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെടേണ്ട തിരുവനന്തപുരം–കോഴിക്കോട് ജനശതാബ്ദി എക്സ്പ്രസ് 2.45 മണിക്കൂർ വൈകി രാവിലെ 8.45നാണ് പുറപ്പെട്ടത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !