മഹാകവി അക്കിത്തം സ്മാരകം പ്രഖ്യാപനങ്ങളിൽ ഒതുങ്ങിയത് അദ്ദേഹത്തോടുള്ള അനാദരവ്; ബിജെപി

പടിഞ്ഞാറങ്ങാടി: മഹാകവി അക്കിത്തത്തിന് സ്മാരകവും,സാംസ്‌കാരിക മ്യൂസിയവും സ്ഥാപിക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചിട്ട് അഞ്ച് വർഷം പിന്നിട്ടിട്ടും പ്രഖ്യാപനങ്ങളിൽ മാത്രമായി ഒതുങ്ങുന്നത് അദ്ദേഹത്തിടുള്ള അനാദരവെന്ന് ബിജെപി കപ്പൂർ പഞ്ചായത്ത്‌ കമ്മറ്റി.

മഹാകവിയുടെ ഓർമ്മകൾ ഉറങ്ങുന്ന അദ്ദേഹത്തിന്റെ ജന്മനാട്ടിൽ സ്മാരകം വേണമെന്നുള്ളത് സാംസ്‌കാരിക പ്രവർത്തകരുടെയും, അദ്ദേഹത്തെ സ്നേഹിക്കുന്നവരുടെയും ആവശ്യമാണ്. കേരള സർക്കാർ ഈ വിഷയത്തിൽ കാണിക്കുന്ന അവഗണന ചൂണ്ടി കാട്ടിയും കേന്ദ്രസർക്കാരിന്റെ ശ്രദ്ധയിൽ ഈ വിഷയംകൊണ്ട് വരണമെന്ന് ആവശ്യപെട്ട് കൊണ്ട് മണ്ഡലം പ്രസിഡന്റ്‌ ദിനേശൻ എറവക്കാട് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്‌ ചന്ദ്രശേഖറിന് നിവേദനം നൽകിയിട്ടുണ്ടെന്നും ബിജെപി.
പടിഞ്ഞാറങ്ങാടി വി കെ ഓഡിറ്റോറിയത്തിൽ നടന്ന നിശാ ശില്പശാല ബിജെപി പാലക്കാട്‌ വെസ്റ്റ് ജില്ല ജനറൽ സെക്രട്ടറി ബാബു പൂക്കാട്ടിരി ഉദ്ഘാടനം ചെയ്തു. 

ടി വി സുരേന്ദ്രൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ബിജെപി കപ്പൂർ മണ്ഡലം പ്രസിഡന്റ്‌ ദിനേശൻ എറവക്കാട് മുഖ്യപ്രഭാഷണം നടത്തി.

മണ്ഡലം ജനറൽ സെക്രട്ടറി ഇ.രതീഷ്,കെ നാരായണൻ കുട്ടി, മണ്ഡലം വൈസ് പ്രസിഡന്റ്‌ വിഷ്ണു ഒ വി, കെ സി കുഞ്ഞൻ, വി വി നാരായണൻ കപ്പൂർ ഏരിയ പ്രസിഡന്റ്‌ പി മണികണ്ഠൻ, കുമരനെല്ലൂർ ഏരിയ പ്രസിഡന്റ്‌ എം സതീഷ് കുമാർ എന്നിവർ പങ്കെടുത്ത് സംസാരിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !