വടകരയിൽ കാറും വാനും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ മരണം 5 ആയി. അപകടത്തിൽ പരുക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന സത്യനാഥൻ ചോറോട് ആണ് മരിച്ചത്. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം 5 ആയി.
മാഹി പുന്നോൽ സ്വദേശി പ്രഭാകരന്റെ ഭാര്യ റോജ, പുന്നോൽ സ്വദേശി രവീന്ദ്രന്റെ ഭാര്യ ജയവല്ലി, മാഹി സ്വദേശി ഹിഗിൻലാൽ, അഴിയൂർ പാറമ്മൽ രഞ്ജി എന്നിവർ അപകടം നടന്ന ദിവസം തന്നെ മരിച്ചിരുന്നു. അഞ്ചു പേരാണ് കാറിൽ ഉണ്ടായിരുന്നത്.ദേശീയപാതയിൽ മൂരാട് പാലത്തിനു സമീപം മേയ് 11ന് വൈകിട്ട് മൂന്നേകാലോടെയാണ് അപകടമുണ്ടായത്. വടകര ഭാഗത്തേക്കു വന്ന കർണാടക റജിസ്ട്രേഷൻ വാനും പയ്യോളി ഭാഗത്തേക്കു പോവുകയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്.
ഇടിയുടെ ആഘാതത്തിൽ മുൻഭാഗം പൂർണമായും തകർന്ന കാർ വെട്ടിപ്പൊളിച്ചാണ് പരുക്കേറ്റവരെ പുറത്തെടുത്തത്. ഗുരുതരമായി പരുക്കേറ്റ ഇവരെ വടകര സഹകരണാശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.