കോഴിക്കോട് : കൊടുവള്ളിയിൽ യുവാവിനെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ മൂന്നുപേർ പൊലീസ് കസ്റ്റഡിയിൽ.
അനൂസ് റോഷനെ തട്ടിക്കൊണ്ടുപോയ കാർ വീട്ടിലെത്തുന്നതിനു തൊട്ടുമുൻപ് അവിടെയെത്തിയ ബൈക്കിന്റെ ഉടമയെയും ബൈക്കിലെത്തിയ രണ്ടുപേരെയും ആണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ഇവരെ ചോദ്യംചെയ്തു വരികയാണ്.
അതിനിടെ അനൂസിനെ തട്ടിക്കൊണ്ടു പോയ കാറിന്റെ നമ്പർ പ്ലേറ്റ് വ്യാജമാണെന്നു പൊലീസ് കണ്ടെത്തി. അനൂസിനായി പൊലീസ് തിരച്ചിൽ തുടരുകയാണ്.
ശനിയാഴ്ചയാണ് അനൂസിനെ കാറിൽ എത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. അനൂസിന്റെ വിദേശത്തുള്ള സഹോദരൻ അജ്മലുമായുള്ള സാമ്പത്തിക തർക്കമാണ് തട്ടിക്കൊണ്ടുപോകലിനു പിന്നിൽ എന്നാണു സൂചന.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.