ന്യൂഡൽഹി : രാജ്യാന്തര നാണ്യനിധിയുടെ(ഐഎംഎഫ്) പുതിയ എക്സിക്യൂട്ടീവ് ഡയറക്ടറായി പരമേശ്വരൻ അയ്യരെ കേന്ദ്രസർക്കാർ ശുപാർശ ചെയ്തുവെന്നു സൂചന. ഐഎംഎഫ് എക്സിക്യൂട്ടീവ് ഡയറക്ടർ പദവിയിൽ നിന്നു ഡോ. കൃഷ്ണമൂർത്തി വി. സുബ്രഹ്മണ്യനെ കേന്ദ്രസർക്കാർ പിൻവലിച്ചതിനു പിന്നാലെയാണിത്. നിലവിൽ ലോകബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടറായ പരമേശ്വരൻ അയ്യർ നേരത്തെ നിതി ആയോഗ് സിഇഒയുമായിരുന്നു.
3 വർഷത്തെ പദവി തീരാൻ ആറു മാസം കൂടി ശേഷിക്കെയാണു ഡോ. കൃഷ്ണമൂർത്തി സുബ്രഹ്മണ്യനെ അടിയന്തരമായി നീക്കാൻ നിയമനവുമായി ബന്ധപ്പെട്ട കാബിനറ്റ് സമിതി തീരുമാനിച്ച് ഏപ്രിൽ 30ന് ഉത്തരവിട്ടത്. പദവിയിൽ നിന്നു മാറ്റാനുള്ള കാരണം വ്യക്തമല്ല. ഡോ. കൃഷ്ണമൂർത്തി സുബ്രഹ്മണ്യത്തിന്റെ ‘ഇന്ത്യ@100’ എന്ന പുതിയ പുസ്തകത്തിന്റെ പ്രമോഷൻ നടപടികളുമായി ബന്ധപ്പെട്ട വിഷയങ്ങളാണു തീരുമാനത്തിനു പിന്നിലെന്നു സൂചനയുണ്ട്. ഐഎംഎഫിന്റെ ആഭ്യന്തര പ്രോട്ടോക്കോൾ ലംഘിച്ചുവെന്ന ആക്ഷേപവും ഉയർന്നിരുന്നു.2018 മുതൽ 2021 വരെ നരേന്ദ്ര മോദി സർക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായിരുന്ന ഡോ. സുബ്രഹ്മണ്യനെ 2022 ഓഗസ്റ്റിലാണ് ഐഎംഎഫ് എക്സിക്യൂട്ടീവ് ഡയറക്ടറായി സർക്കാർ നാമനിർദേശം ചെയ്തത്. 2022 നവംബർ ഒന്നിനു പദവിയിൽ ചുമതലയേറ്റു. ഈ വർഷം നവംബറിലായിരുന്നു കാലാവധി തീരേണ്ടിയിരുന്നത്.പാക്കിസ്ഥാനുള്ള ഐഎംഎഫിന്റെ സാമ്പത്തിക സഹായം ഉൾപ്പെടെ ചർച്ച ചെയ്യുന്ന നിർണായക ബോർഡ് യോഗം ഈ മാസം 9നു ചേരാനിരിക്കെയാണ് താൽക്കാലിക എക്സിക്യൂട്ടീവ് ഡയറക്ടർ പദവിയിൽ പരമേശ്വരൻ അയ്യരെ നിയമിക്കാനുള്ള തീരുമാനം. ഐഎംഎഫ് പാക്കിസ്ഥാനു നൽകുന്ന 7 ബില്യൻ ഡോളറിന്റെ സാമ്പത്തിക സഹായത്തെ പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ എതിർക്കാൻ ഇന്ത്യ തീരുമാനിച്ചിരുന്നു. കോഴിക്കോട് സ്വദേശി എയർ മാർഷൽ പി.വി. അയ്യരുടെയും പരേതനായ കല്യാണിയുടെയും മകനാണു പരമേശ്വരൻ അയ്യർ.രാജ്യാന്തര നാണ്യനിധിയുട പുതിയ എക്സിക്യൂട്ടീവ് ഡയറക്ടറായി പരമേശ്വരൻ അയ്യരെ കേന്ദ്രസർക്കാർ ശുപാർശ ചെയ്തുവെന്നു സൂചന
0
ചൊവ്വാഴ്ച, മേയ് 06, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.