മോഹൻലാൽ–തരുൺ മൂർത്തി ചിത്രം‘തുടരും’ തിയറ്റർ ഉടമകളുടെ മനസ്സും പെട്ടിയും നിറച്ചുവെന്ന് തുറന്നു പറഞ്ഞ് ഫിയോക്ക് പ്രസിഡൻറ് കെ. വിജയകുമാർ.
വലിയ തള്ളുകളോ അവകാശവാദങ്ങളോ ഇല്ലാതെ വന്ന സിനിമയാണ് ‘തുടരും’ എന്നും ചിത്രത്തിന്റെ അണിയറപ്രവർത്തകർക്ക് തങ്ങളുടെ സിനിമയുടെ ഉള്ളടക്കത്തിലായിരുന്നു വിശ്വാസമെന്നും കെ വിജയകുമാർ പറയുന്നു. അതേസമയം, എമ്പുരാന്റെ വിജയവും നിഷേധിക്കാൻ കഴിയില്ലെന്നും വിജയകുമാർ വ്യക്തമാക്കി.
പക്ഷേ, ചില വിവാദങ്ങൾ സിനിമയുടെ വിജയത്തിന് വിഘാതമായി. റിലീസ് ചെയ്തു പത്തു ദിവസത്തിന് ശേഷവും ‘തുടരും’ സിനിമയ്ക്ക് ടിക്കറ്റ് കിട്ടാനില്ലെന്നും ഇങ്ങനെ പോയാൽ സിനിമ തിയറ്ററിൽ നൂറു ദിവസം തികയ്ക്കുമെന്നും കെ വിജയകുമാർ പറയുന്നു.നല്ല ഉള്ളടക്കം ഉള്ള സിനിമകൾ വന്നാൽ തിയറ്ററിൽ ആളെത്തുമെന്ന് തുടരും തെളിയിച്ചു. ഇത് നിർമാതാക്കൾക്കും സംവിധായകനും പ്രധാന നടന്മാർക്കും ഒരു പാഠമാണെന്നും മനോരമ ഓൺലൈനിനു നൽകിയ അഭിമുഖത്തിൽ വിജയകുമാർ പറയുന്നു. ‘എമ്പുരാനും’ തുടരു’വും തുടർച്ചയായ ഹിറ്റുകൾ നൽകിയതോടെ പല തിയറ്ററുകളും കടമെല്ലാം തീർത്ത് ലാഭത്തിലായെന്നും റിപ്പോർട്ട് ഉണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.