ലണ്ടൻ : ഐപിഎലിലെ ശേഷിക്കുന്ന മത്സരങ്ങള്‍ ഇംഗ്ലണ്ടിൽ നടത്താൻ ബിസിസിഐയെ ക്ഷണിച്ച് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ്. ഇന്ത്യ– പാക്കിസ്ഥാൻ സംഘർഷം രൂക്ഷമായതിനു പിന്നാലെ ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരങ്ങൾ ഒരാഴ്ചത്തേക്കു നിർത്തിവച്ചിരിക്കുകയാണ്. പ്ലേ ഓഫുകളും ഫൈനലും ഉൾപ്പടെ 17 ഐപിഎൽ മത്സരങ്ങളാണ് ടൂർണമെന്റിൽ ഇനി നടത്താനുള്ളത്.
ഈ സാഹചര്യത്തിലാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡിനെ ബിസിസിഐ ക്ഷണിക്കുന്നത്. ഐപിഎൽ മത്സരങ്ങള്‍ ഇംഗ്ലണ്ടിൽ നടത്താമെന്നു ഇസിബി ചീഫ് എക്സിക്യൂട്ടിവ് റിച്ചാർഡ് ഗൗഡ് ബിസിസിഐയെ അറിയിച്ചതായി ഒരു രാജ്യാന്തര മാധ്യമം റിപ്പോർട്ട് ചെയ്തു. ഒരാഴ്ചയ്ക്കകം ഐപിഎൽ തുടങ്ങാൻ ഇന്ത്യയ്ക്കു സാധിച്ചില്ലെങ്കിൽ ടൂര്‍ണമെന്റ് പൂർത്തിയാക്കുന്നതിനായി ഇസിബി സഹകരിക്കാമെന്നാണു വാഗ്ദാനം.ആവശ്യമെങ്കിൽ ഈ വർഷം സെപ്റ്റംബറിൽ മത്സരങ്ങൾ നടത്താനും ഇംഗ്ലണ്ട് തയാറാണ്. എന്നാൽ ഇക്കാര്യത്തിൽ ചർച്ചകളൊന്നും തുടങ്ങിയിട്ടില്ലെന്നാണു വിവരം.
കോവിഡ് കാരണം 2021 ൽ ഐപിഎൽ മത്സരങ്ങൾ തടസപ്പെട്ടപ്പോഴും ഇംഗ്ലണ്ട് ബിസിസിഐയ്ക്കു മുന്നിൽ സമാനമായ ‘ഓഫർ’ വച്ചിരുന്നു. എന്നാൽ നാലു മാസങ്ങൾക്കു ശേഷം യുഎഇയിലാണ് ഇന്ത്യ ഐപിഎൽ മത്സരങ്ങൾ നടത്തിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.