സന്നദ്ധ രക്തദാന ക്യാമ്പ് നടത്തി

എടപ്പാൾ : ബ്ലഡ് ഡോണേഴ്സ് കേരള പൊന്നാനി താലൂക്ക് കമ്മറ്റിയും എമിറേറ്റ്സ് മാൾ എടപ്പാളും, ഡ്രീംസ് മോട്ടോർ ഡ്രൈവിംഗ് സ്കൂൾ എടപ്പാളും സംയുക്തമായി തൃശൂർ അമല മെഡിക്കൽ കോളേജ് ബ്ലഡ് സെന്ററിന്റെ സഹകരണത്തോടെ എടപ്പാൾ എമിറേറ്റ്സ് മാളിൽ വെച്ച് സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.


സന്നദ്ധ രക്‌തദാന ക്യാമ്പിൽ 55പേർ രജിസ്റ്റർ ചെയ്യുകയും 45 പേർ സന്നദ്ധ രക്തദാനം നിർവ്വഹിക്കുകയും ചെയ്തു. താലൂക്കിലെ ഏറ്റവും അടുത്ത ആശുപത്രി നഗരിയായ തൃശൂരിലെ രക്ത ദൗർലഭ്യം ഒരു പരിധി വരെ പരിഹരിക്കുന്നതിന് അമല ബ്ലഡ് സെൻ്ററിൻ്റെ ശീതീകരിച്ച മൊബൈൽ രക്ത ശേഖരണ വാഹനത്തിൽ വെച്ച് നടത്തുന്ന ക്യാമ്പുകളിലൂടെ സാധിക്കുന്നുണ്ടെന്ന് ബി ഡി കെ പൊന്നാനി ഭാരവാഹികൾ പറഞ്ഞു.

3 വനിതകൾ രക്തദാനം നിർവ്വഹിച്ച ക്യാമ്പിൽ സമൂഹത്തിന് നന്മയാർന്ന സന്ദേശം കൈമാറി കൊണ്ട് 19 പേർ ആദ്യ രക്തദാനത്തിലേക്ക് ചുവടുവെച്ചു. 

ക്യാമ്പിലുടനീളം തങ്ങളുടെ സാന്നിദ്ധ്യം അറിയിച്ചു കൊണ്ട് ബി ഡി കെ ജില്ലാ താലൂക്ക് ഭാരവാഹികളും കോർഡിനേറ്റർമാരും ഏയ്ഞ്ചൽസ് വിംഗ് അംഗങ്ങളും ചേർന്ന് ക്യാമ്പിന് നേതൃത്വം നൽകി. ക്യാമ്പിന് വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കി തന്ന എമിറേറ്റ്സ് മാൾ, ഡ്രീംസ്‌ മോട്ടോർ ഡ്രൈവിംഗ് സ്കൂൾ മാനേജ്‌മെന്റിനും ബിഡികെ മലപ്പുറം ജില്ല കമ്മിറ്റി പ്രത്യേകം സ്നേഹം അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !