മീൻ കയറ്റിവന്ന മിനി വാൻ ഇടിച്ച് സ്കൂട്ടർ യാത്രക്കാരനു ദാരുണാന്ത്യം

എടത്വാ : മീൻ കയറ്റിവന്ന മിനി വാൻ ഇടിച്ച് സ്കൂട്ടർ യാത്രക്കാരനു ദാരുണാന്ത്യം. എടത്വാ ചങ്ങങ്കരി തുണ്ടിയിൽ സജീവന്റെയും പ്രീതയുടെയും മകൻ രോഹിത് സജീവാണ് മരിച്ചത്.


ഇന്ന് രാവിലെ 8.30ന് അമ്പലപ്പുഴ - തിരുവല്ല സംസ്ഥാന പാതയിൽ വെട്ടുതോട് എസ്എൻഡിപി കുട്ടനാട് സൗത്ത് യൂണിയൻ ഓഫിസിനു സമീപമായിരുന്നു അപകടം. സ്വകാര്യ ആശുപത്രിയിലെ ട്രെയിനിയാണ് മരിച്ച രോഹിത്.

അമ്പലപ്പുഴയിൽ നിന്നും മീൻ കയറ്റി വന്ന മിനിവാൻ മറ്റൊരു സ്കൂട്ടറിനെ മറികടക്കുന്നതിനിടെ നിയന്ത്രണം വിട്ട് രോഹിത് സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു.


തലയ്ക്ക് ഗുരുതര പരുക്കേറ്റ രോഹിത് സംഭവസ്ഥലത്തുതന്നെ മരിച്ചു. വാൻ മറികടക്കുന്നതിനിടെ തട്ടിവീണ സ്കൂട്ടർ യാത്രക്കാരൻ കുന്നുമ്മ സ്വദേശി സിജിക്ക് പരുക്കേറ്റിട്ടുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !