വനിതാ - പാചക കൈപ്പുണ്യ മത്സരം

പാലാ:സ്ത്രീ ശാക്തീകരണത്തിൻ്റെ ഭാഗമായി പാലാ നഗരസഭയും ബ്രൈറ്റ് ഹോട്ടൽ മാനേജ്‌മെന്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് പാലായും സംയുക്തമായി വനിതകൾക്കായി നടത്തുന്ന പരമ്പരാഗത പാചക കൈപ്പുണ്യ മത്സരം മെയ് 30 വെള്ളിയാഴ്‌ച രാവിലെ 10 മണിക്ക് പാലാ ഗവൺമെന്റ് ഹൈസ്‌കൂളിൽ നടത്തപ്പെടുന്നു.

മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന പാലാ നഗരസഭാ വാർഡ്‌കളിൽ നിന്നുള്ള വനിതകൾ 26-5-25 തിങ്കളാഴ്‌ചക്ക് 5 മണിക്ക് രജിസ്ട്രേഷൻ ഫോമുകൾ നഗരസഭ ഓഫീസിലും അരുണാപുരം ഓഫീസിലും ലഭ്യമാണ് മുൻപായി പേരുകൾ രജിസ്റ്റർ ചെയ്യണം. ബ്രൈറ്റ് ഹോട്ടൽ മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ട്.
പഴമയുടെ സ്വാദും രുചിയും കൈമോശം വരാത്ത പാചക കലയിൽ പ്രാവീണ്യമുള്ള വനിതകളെ കണ്ടെത്തി അവരിൽ മറഞ്ഞിരിക്കുന്ന പാചക വൈദഗ്‌ദ്യത്തെ പുറം ലോകത്തിന് പരിചയപ്പെടുത്തി കൊടുക്കുക, 

സ്വന്തമായി പരീക്ഷിച്ച് വിജയിച്ച പഴയ കാല രുചി കൂട്ടുകൾ അന്യം നിന്ന് പോകാതെ കാത്തു സൂക്ഷിക്കുകയും അവയെ പുതു തലമുറയ്ക്ക് പരിചയപ്പെടുത്തുകയും, പങ്കുവയ്ക്കുകയും ചെയ്യുക, നൈപുണ്യമുള്ള വനിതകളെ കണ്ടെത്തി രുചിയുടെ ലോകത്തെ ബിസിനസ്സ് തൊഴിൽ സാധ്യതകളിലേക്കുള്ള വാതായനങ്ങൾ തുറന്നു കൊടുക്കുക.

അവരെ സ്റ്റാർ ഹോട്ടലുകൾ, റെസ്റ്റോറൻ്റുകൾ, കാറ്ററിംഗ് സർവ്വീസുകൾ, ഫുഡ് കോർട്ട് എന്നിങ്ങനെ ഹോട്ടൽ/ ടൂറിസം മേഖലകൾക്ക് അനുരൂപമായ രീതിയിൽ പരിശീലിപ്പിച്ചെടുക്കുക. നമ്മുടെ പൂർവ്വികർ കാത്തു പരിപാലിച്ചിരുന്ന പാചക രീതികൾ ആരോഗ്യത്തേയും പരിസ്ഥിതിയേയും എത്ര മാത്രം ശാസ്ത്രീയമായി സമന്വയിപ്പിച്ചിരുന്നു എന്ന് പുതു തലമുറയെ ബോദ്ധ്യപ്പെടുത്തുക. 

നാടിൻ്റെ ഗന്ധമുള്ള നാട്ടു രുചിയുള്ള നാട്ടു രസമുള്ള ഭക്ഷണ രീതികളെ ഫാസ്റ്റ് ഫുഡിൻ്റെ ലോകത്തേക്ക് പുന പ്രതിഷ്‌ഠിക്കുക എന്നിങ്ങനെയുള്ള വിവിധങ്ങളായ ഉദ്ദേശ്യ ലക്ഷ്യങ്ങളോടെയാണ്. മത്സരം സംഘടിപ്പിച്ചിരിക്കുന്നതെന്ന് മുനിസിപ്പൽ ചെയർമാൻ തോമസ് പീറ്റർ . വൈസ്‌ചെയർ പേഴ്‌സൺ ബിജി ജോ ജോ കുടക്കച്ചിറ, വികസന സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ സാവിയോ കാവുകാട്ട്, 

കൗൺസിലർ ബൈജു കൊല്ലംപറമ്പിൽ, ബ്രൈറ്റ് ഹോട്ടൽ മാനേജ്‌മെൻ്റ് ഇൻസ്‌റ്റിറ്റ്യൂട്ട് ഡയറക്‌ടർ ശ്രീ ജോസ് അമ്പാട്ട് എന്നിവർ പത്ര സമ്മേളനത്തിൽ അറിയിച്ചു. മത്സരത്തിൽ ഒന്നാം സമ്മാനം 10001/-, രണ്ടാം സമ്മാനം 5001/-, മൂന്നാം സമ്മാനം 3001/- എന്നിങ്ങനെ ക്യാഷ് പ്രൈസുകളും മത്സാരാ ർത്ഥികൾക്ക് പ്രോത്സാഹന സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും ലഭിക്കും.കൂടുതൽ വിവരങ്ങൾക്ക്, പാല നഗരസഭ, ഫോൺ നമ്പർ: 9744438938

ബ്രൈറ്റ് ഹോട്ടൽ മാനേജെമെൻ്റ് ഇൻസ്റ്റിറ്റ്യൂട്ട്, അരുണാപുരം, പാല

ഫോൺ നമ്പർ: 9447598708

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത് വേറെ ലെവൽ' കളങ്കാവൽ ആദ്യ ഷോയിലെ ജനങ്ങളുടെ പ്രതികരണം | Kalamkaval l Mammootty | Theatre Response

കോട്ടയം പിടിച്ചെടുക്കുവാൻ മാണി ഗ്രൂപ്പ് സ്ഥാനാർത്ഥികൾ ഇറങ്ങി.. | ELECTION 2025 | #josekmani | Vote

BJP സ്ഥാനാർത്ഥികൾക്കെതിരെ പരിഹാസവുമായി എക്സ് എംപി പി സി തോമസ്..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !