കൊളംബോ: മനുഷ്യന്റെ അസ്ഥികള്‍ ഉപയോഗിച്ചുണ്ടാക്കിയ മാരകമായ പുതിയതരം സിന്തറ്റിക് ലഹരി കടത്താന്‍ ശ്രമിച്ച 21-കാരിയായ ബ്രീട്ടീഷ് യുവതി പിടിയിലായി. മുന്‍ വിമാന ജീവനക്കാരി കൂടിയായ ഷാര്‍ലറ്റ് മേ ലീയാണ് ശ്രീലങ്കയിലാണ് പിടിയിലായത്. ഈ മാസം ആദ്യത്തില്‍ കൊളംബോ വിമാനത്താവളത്തില്‍ പിടിയിലായ ഇവര്‍ക്ക് 25 വര്‍ഷംവരെ തടവ് ശിക്ഷ ലഭിക്കുമെന്നാണ് ബിബിസി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ ഉത്ഭവിച്ചതാണ് മനുഷ്യ അസ്ഥികള്‍കൊണ്ട് ഉണ്ടാക്കുന്ന ഈ ലഹരിമരുന്ന് എന്നാണ് വിവരം. സിയറ ലിയോണില്‍ മാത്രം ആഴ്ചയില്‍ ഏകദേശം ഒരു ഡസന്‍ ആളുകളുടെ മരണത്തിനിടയാക്കുന്ന 'കുഷ്' എന്ന് പേരുള്ള പുതിയ ലഹരിമരുന്ന് സ്യൂട്ട്കേസുകളില്‍ നിറച്ചാണ് കൊണ്ടുവന്നിരുന്നത്. 45 കിലോയോളം ഉണ്ടായിരുന്നു.
ഏകദേശം 28 കോടി രൂപ വിപണി വിലമതിക്കുന്ന ലഹരിമരുന്നുകളുടെ ശേഖരം താന്‍ അറിയാതെയാണ് തന്റെ പെട്ടികളില്‍ ഒളിപ്പിച്ചതെന്ന് യുവതി അവകാശപ്പെട്ടു. വടക്കന്‍ കൊളംബോയിലുള്ള ഒരു ജയിലിലാണ് അവരെ തടവില്‍ പാര്‍പ്പിച്ചിരിക്കുന്നത്. കുടുംബവുമായി ബന്ധപ്പെടാന്‍ അവര്‍ക്ക് അനുമതി ലഭിച്ചിട്ടുണ്ട്. കുറ്റക്കാരിയാണെന്ന് കണ്ടെത്തിയാല്‍, 25 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാം.കൊളംബോ വിമാനത്താവളത്തിലെ ഈ തരത്തിലുള്ള ലഹരിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പിടിച്ചെടുക്കലാണിതെന്ന് ശ്രീലങ്കന്‍ കസ്റ്റംസ് നാര്‍ക്കോട്ടിക്സ് കണ്ട്രോള് യൂണിറ്റ് അറിയിച്ചു. അതേസമയം ഷാര്‍ലറ്റ് മേ ലീയെ കുടുക്കിയതാണെന്ന വാദമാണ് അവരുടെ അഭിഭാഷകന് സമ്പത്ത് പെരേരയും ഉന്നയിക്കുന്നത്.
'ഇവര്‍ തായ്ലന്ഡില് ജോലി ചെയ്യുകയായിരുന്നു, 30 ദിവസത്തെ വിസ കാലാവധി തീരാറായതിനാല്‍ രാജ്യംവിടാന്‍ നിര്‍ബന്ധിതയാവുകയായിരുന്നു. തായ് വിസയുടെ പുതുക്കലിനായി ശ്രീലങ്കയിലേക്ക് മൂന്ന് മണിക്കൂര്‍ വിമാനയാത്ര നടത്താന്‍ അവര്‍ തീരുമാനിച്ചു' പെരേര പറഞ്ഞു.ഇത്തരത്തിലുള്ള മയക്കുമരുന്ന് താന്‍ മുമ്പ് കണ്ടിട്ടേയില്ല. വിമാനത്താവളത്തില്‍ വെച്ച് തടഞ്ഞപ്പോള്‍ ഇതൊന്നും അവര്‍ ഇക്കാര്യം ഒട്ടും പ്രതീക്ഷിച്ചില്ലെന്നും യുവതി ഡെയിലി മെയിലിനോട് പ്രതികരിച്ചു. സ്യൂട്ട്കേസില്‍ തന്റെ സാധനങ്ങള്‍ മാത്രമായിരിക്കും എന്നാണ് കരുതിയത്, തന്റെ സ്യൂട്ട്കേസുകളില്‍ മയക്കുമരുന്ന് 'വെച്ചത്' ആരാണെന്ന് തനിക്കറിയാമെന്ന് അവര്‍ സൂചിപ്പിച്ചു, പക്ഷേ അവരുടെ പേര് വെളിപ്പെടുത്തിയില്ല.
പല തരം വിഷ വസ്തുക്കള്‍ക്കൂടി ചേര്‍ത്താന്‍ കുഷ് എന്ന് വിളിപ്പേരുള്ള ലഹരി വസ്തുനിര്‍മിക്കുന്നത്. ഇതിലെ പ്രധാന ചേരുവകളിലൊന്ന് മനുഷ്യന്റെ അസ്ഥി പൊടിച്ചതാണ്. ഏഴ് വര്‍ഷം മുന്‍പാണ് ഈ ലഹരിവസ്തു ആദ്യമായി ഈ പശ്ചിമാഫ്രിക്കന്‍ രാജ്യത്ത് പ്രത്യക്ഷപ്പെട്ടത്. ഇത് മണിക്കൂറുകളോളം മയക്കിക്കിടത്തുന്ന ലഹരി നല്കുന്നു. ഇത് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ വലിയ സമൂഹിക പ്രശ്നമായും മാറിയിട്ടുണ്ടെന്ന് ബിബിസി വ്യക്തമാക്കുന്നു. ലഹരി നിര്‍മാണത്തിനായി ശവകുടീരങ്ങള്‍ തകര്‍ത്ത് അസ്ഥികൂടങ്ങള്‍ മോഷ്ടിക്കുന്ന സംഭവങ്ങള്‍വരെ നടന്നുവരികയാണെന്നാണ് ബിബിസി റിപ്പോര്‍ട്ട്.
കുഷിന്റെ ദുരുപയോഗത്തെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം സിയറ ലിയോണ്‍ പ്രസിഡന്റ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. 'നമ്മുടെ രാജ്യം നിലവില്‍ മയക്കുമരുന്നുകളുടെയും ലഹരിവസ്തുക്കളുടെയും ദുരുപയോഗത്തിലമര്‍ന്നിരിക്കുകയാണ്. പ്രത്യേകിച്ച് വിനാശകരമായ സിന്തറ്റിക് ലഹരിമരുന്നായ കുഷിന്റെ വിനാശകരമായ ഉപയോഗം കാരണം നിലനില്‍പ്പിന് ഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണ്,' സിയറ ലിയോണ്‍ പ്രസിഡന്റ് ജൂലിയസ് മാഡ ബയോ അന്ന് പറയുകയുണ്ടായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.